Kerala

ഐസക്കും പി ജയരാജനും മത്സരിക്കും പോരാട്ടത്തിന്‌ ഒരുങ്ങി സി.പി.എം

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാമതും ഭരണം ഉറപ്പിക്കാൻ ഒരുങ്ങി സി.പി. എം. ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന മുതിര്‍ന്ന നേതാക്കളെ തിരിച്ചുകൊണ്ടുവന്നും മികച്ച സ്ഥാനാര്‍ത്ഥി നിരയെ അവതരിപ്പിച്ച് കോണ്‍ഗ്രസിനെ മറികടക്കാനാണ് സിപിഎം ശ്രമം. ധര്‍മ്മടത്ത് നിന്ന് മൂന്നാമതും മത്സരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും മുന്നണിയെ നയിക്കുക. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്ന് മത്സരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തിയ ശേഷം ഏതൊക്കെ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് ടേം വ്യവസ്ഥ […]
Read More

തിരഞ്ഞെടുപ്പ്, ബാലറ്റിൽ ഒപ്പിടാതെ ആർ.ശ്രീലേഖ; വോട്ട് അസാധുവായി

തിരുവനന്തപുരം: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായതിൽ വിവാദം. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് വോട്ട് അസാധുവായത്. ബാലറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സാധാരണ ഗതിയിൽ കൗൺസിലർമാർക്ക് ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ആർ. ശ്രീലേഖയെപ്പോലൊരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് […]
Read More

ഒപ്പിട്ടതു മാത്രമേ ഉള്ളൂ എന്ന്‌ പത്മകുമാർ, ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി; ദേവസ്വം മുൻ പ്രസിഡന്റിന് ജാമ്യമില്ല

കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്നും സ്വർണം മോഷ്ടിച്ചു എന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനു ജാമ്യം നൽകാതെ കോ‌ടതി. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദേവസ്വം പ്രസിഡന്റ് എന്ന രീതിയിൽ ഒപ്പുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റ് അംഗങ്ങൾക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയിൽ പത്മകുമാർ ഉന്നയിച്ച വാദം. എന്നാൽ ഇതു കോടതി തള്ളി. ദേവസ്വം പ്രസിഡന്റ് എന്ന തരത്തിൽ ഒഴിഞ്ഞുമാറാൻ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാൻ […]
Read More

ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റുതടഞ്ഞത് ഹൈകോടതി നീട്ടി

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുതടഞ്ഞത് ഈ മാസം 21വരെ ഹൈക്കോടതി നീട്ടി. ഇതിനൊപ്പം ആദ്യ ബലാത്സംഗക്കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷിചേർക്കുകയും ചെയ്തു. വിശദമായ മറുപടി സത്യവാങ്‌മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിജീവിതയുടെ അഭ്യർത്ഥന പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നടപടി. 21ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കും. സത്യവാങ്‌മൂലത്തിൽ പറയുന്ന കാര്യങ്ങൾകൂടി പരിഗണിച്ചശേഷമായിരിക്കും കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ […]
Read More

വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര […]
Read More

മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുസ്​ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിന്നു. മധ്യകേരളത്തിൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം 2011ലും 2016ലും ജയം നേടിയത് കളമശേരിയിൽ നിന്നാണ്. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2001 – 2006ലെ യുഡിഎഫ് […]
Read More

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; 3 പൊലീസുകാർക്കും 2 പ്രതികൾക്കും പരിക്ക്

പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്. ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. പത്തനംതിട്ട അടൂർ നഗരത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം മറ്റൊരു ബസ്സിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ പൊലീസിനും പ്രതികൾക്കുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് […]
Read More

ഇനി നേമത്ത് മൽസരിക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഇനി നേമത്ത് മത്സരിക്കാൻ താനില്ലെന്ന് നിലവിൽ നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം താൻ നേമത്ത് നിന്നും മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. നേമത്ത് താൻ മൂന്ന് വട്ടം മത്സരിച്ചെന്നും രണ്ട് തവണ ജയിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. ഒരിക്കൽ ഒ രാജഗോപാലിനെയും പിന്നീട് കുമ്മനം രാജശേഖരനെയും തോൽപ്പിച്ചു. ഇടത്‌ […]
Read More

വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന്‌ ശുപാർശ; ‘പുനർജനിയിൽ’ കുരുക്കാൻ നീക്കം

തിരുവനന്തപുരം∙ പതിനൊന്നുമാസം മുമ്പ്‌ നൽകിയ വിജിലൻസ്‌ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ തിരക്കിട്ട നീക്കം. നീണ്ട കാലയളവിൽ ഒരു നടപടിയും എടുക്കാത്ത സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ്‌ റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഒരുങ്ങുന്നത്. ഒരു വർഷം മുൻപ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേട്‌ നടന്നോ എന്ന്‌ സി.ബി.ഐയ്ക്ക് പരിശോധിക്കാമെന്നായിരുന്നു വിജിലൻസ് […]
Read More

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം; പാർക്കിങ് ഏരിയയിൽ നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അ​ഗ്നിരക്ഷാ സേന […]
Read More