Kerala

കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും തുക അനുവദിച്ചു

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരിക്ക് സർക്കാർ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു. സെപ്റ്റംബർ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പത്കാരിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായി ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി.ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് […]
Read More

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടു, വിവാദമായപ്പോൾ വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിലെ വിശദീകരണത്തിൽ മലക്കം മറിഞ്ഞ് മന്ത്രി വി ശിവൻകുട്ടി. വേദിപങ്കിടലും തുടർന്ന് നടത്തിയ വിശദീകരണവും വിവാദമായതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്. ‘സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാർത്ഥികളുടെ മുന്നേറ്റം […]
Read More

ക്ഷേത്രങ്ങൾ നടത്തുന്നത് ഭക്തരുടെ പണംകൊണ്ടാണ്, വിശ്വാസം നിലനിറുത്തേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ്’ കെ. ജയകുമാർ

തിരുവനന്തപുരം: മികച്ചതും കുറ്റമറ്റതുമായ ഒരു സിസ്റ്റത്തിന്റെ അഭാവമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. ദേവസ്വം ബോർഡിന് ഘടനാപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും സ്വർണക്കടത്ത് തന്നെ അതിശയപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുർബലമാണ്. ലൂപ്പ് ഹോൾസ് ഒരുപാടുണ്ട്. കോടതിയുടെ മേൽനോട്ടം ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ബോർഡ് നടത്തിക്കൊണ്ടുപോകുന്നവരുടെ പ്രൊഫഷണലിസവും വലിയൊരു ഘടകമാണ്. സാങ്കേതിക വിദ്യ കൂടുതൽ […]
Read More

തിരുവനന്തപുരം മെട്രോ 2024 ൽ പൂർത്തിയാകും

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി 2029 ൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ. 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. രണ്ടരവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാം. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി […]
Read More

ഇടപ്പള്ളിയിൽ വാഹനാപകടം; മരിച്ചത് ആലപ്പുഴക്കാരായ വിദ്യാർഥികൾ

കൊച്ചി: കാർ മെട്രോ പില്ലറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ മുനീർ, ഹാറൂൺ ഷാജി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച പുലർച്ചെയാണ് ഇടപ്പള്ളിയിൽ അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ മെട്രോ പില്ലറിലിടിച്ചു കയറുകയായിരുന്നു. പുലർച്ചെ വാഹനഗതാഗതം കുറവായതിനാൽ അമിത വേഗം ഇവിടെ സാധാരണമാണെന്ന് പരിസരവാസികൾ പറയുന്നു.
Read More

രോഗിയിൽ നിന്ന് നിപ ബാധിച്ചു; രണ്ട് വർഷത്തോളമായി കോമയിലായിരുന്ന നഴ്സ് ആശുപത്രി വിട്ടു

കോഴിക്കോട്: നിപ രോഗിയെ പരിചരിച്ച് രോഗം ബാധിച്ച് ചലനമറ്റ ശരീരവുമായി രണ്ടുവർഷത്തോളമായി ചികിത്സയിലായിരുന്ന നഴ്സ് ടിറ്റോ തോമസ് ആശുപത്രിവിട്ടു. നിപ ബാധയെത്തുടർന്നുണ്ടായ മസ്തിഷ്‌ക ജ്വരമാണ് ടിറ്റോയെ ഗുരുതരാവസ്ഥയിലെത്തിച്ചത്. ആശുപത്രി അധികൃതർ ഒരുക്കിയ കോഴിക്കോട്ടെ വാടക വീട്ടിലേക്കാണ് മാറിയത്. മംഗളൂരിലെ മലയാളി കുടുംബാംഗമായ ടിറ്റോ നഴ്സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് പനി ബാധിച്ചെത്തിയ മരുതോങ്കര സ്വദേശിയെ ടിറ്റോ പരിചരിച്ചത്. മരണശേഷം രോഗിക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ ടിറ്റോയും രോഗബാധിതനായി. നിപ […]
Read More

അമ്മൂമ്മ കുഞ്ഞിനെ കൊന്നത് ദേഷ്യം വന്നതിനാലാണെന്ന് മൊഴി

കൊച്ചി: ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയത് ദേഷ്യം കൊണ്ടാണെന്ന് അമ്മൂമ്മ റോസിയുടെ (66) മൊഴി. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ച് കഴുത്തിനു മുറിവേൽപ്പിച്ചായിരുന്നു കൊലപാതകം. ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസമാണ്. മാനസികപ്രശ്‌നങ്ങൾ നേരിടുന്ന റോസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. കൊലപാതകം നടത്താനുള്ള കത്തി പ്രതി കരുതി വച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ദേഷ്യം […]
Read More

ശബരിമല സ്വർണക്കടത്ത്: മുൻ തിരുവാഭരണ കമീഷണർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിൽ നിന്ന് സ്വ​ർ​ണം തട്ടിയ സംഭവത്തിൽ മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു അ​റ​സ്റ്റി​ൽ. ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ക​ട​ത്തി​യ കേ​സി​ലാ​ണ് ഏ​ഴാം പ്ര​തി​യാ​യ ബൈ​ജു അറസ്റ്റിലായത്.തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, മു​രാ​രി ബാ​ബു, സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് ബൈ​ജു​വി​നെ​യും കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ജു​വി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ‍​യ​നാ​ക്കി. ശ്രീ​കോ​വി​ൽ ക​ട്ടി​ള പ​ടി​യു​ടെ മ​ഹ​സ​ർ ത​യാ​റാ​ക്കി​യ​ത് ബൈ​ജു​വാ​ണ്. ചെ​മ്പി​ൽ പൊ​തി​ഞ്ഞ ക​ട്ടി​ള​പ്പ​ടി എ​ന്നാ​ണ് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബൈ​ജു​വി​നെ ഈ​ഞ്ച​ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ […]
Read More

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന അന്തരിച്ചു

തലശ്ശേരി:സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍.ആമിന(42) അന്തരിച്ചു. ഭര്‍ത്താവ്: എ.കെ.നിഷാദ്(മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍.സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
Read More

പ്രണയം നിരസിച്ച പകയിൽ കൊലപാതകം; പ്രതി അജിന് ജീവപര്യന്തവും അഞ്ച് ലക്ഷം പിഴയും

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യുവിന്(24) ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. അഡീഷണൽ ജില്ലാ കോടതി – 1 ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം. സഹപാഠിയായിരുന്ന കവിത പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ […]
Read More