ക്ഷേത്രങ്ങൾ നടത്തുന്നത് ഭക്തരുടെ പണംകൊണ്ടാണ്, വിശ്വാസം നിലനിറുത്തേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ്’ കെ. ജയകുമാർ
തിരുവനന്തപുരം: മികച്ചതും കുറ്റമറ്റതുമായ ഒരു സിസ്റ്റത്തിന്റെ അഭാവമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. ദേവസ്വം ബോർഡിന് ഘടനാപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും സ്വർണക്കടത്ത് തന്നെ അതിശയപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുർബലമാണ്. ലൂപ്പ് ഹോൾസ് ഒരുപാടുണ്ട്. കോടതിയുടെ മേൽനോട്ടം ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ബോർഡ് നടത്തിക്കൊണ്ടുപോകുന്നവരുടെ പ്രൊഫഷണലിസവും വലിയൊരു ഘടകമാണ്. സാങ്കേതിക വിദ്യ കൂടുതൽ […]









