Kerala

”അവാർഡ് നൽകാൻ പാകത്തിനെത്തിയില്ല”; കുട്ടികളുടെ സിനിമയ്ക്ക് പുരസ്‌കാരം നൽകാത്തതിൽ പ്രതികരിച്ച് മന്ത്രി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് നൽകാത്തത് വിവാദമായതിനെ തുടർന്ന് പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയം ജൂറിയുമായി സംസാരിച്ചുവെന്നും പുരസ്‌കാരം നൽകാൻ പാകത്തിന് സിനിമകൾ എത്തിയില്ലെന്നായിരുന്നു ജൂറി വിലയിരുത്തിയതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ‘കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങൾ സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതികളില്ലാത്ത ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ടത് കുഞ്ഞുങ്ങൾക്കാണ്. ഇക്കാര്യത്തെക്കുറിച്ച് പ്രകാശ് രാജിനോട് ചോദിച്ച് മനസിലാക്കി. നാല് സിനിമകൾ […]
Read More

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; നെടുമ്പാശേരിയിൽ പിടിച്ചത്​ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്​

കൊച്ചി: നെടുമ്പാശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായി. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്ന് പുലർച്ചെയെത്തിയ വിമാനത്തിലാണ്​ ഇയാൾ എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായാണ്​ ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്​. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണിത്.
Read More

മൂന്നാറിൽ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

മൂന്നാർ: മൂന്നാറിൽ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ട് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ വൈറലായിരുന്നു. മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച […]
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: 4, 5 തീയതികളിലും വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അപേക്ഷിക്കാം

തിരുവനന്തപുരം മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർ […]
Read More

മമ്മൂട്ടി, ഷംല ഹംസ മികച്ച നടനും നടിയും അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്,​ അസിഫ് അലി. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിയും ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി. മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്, മികച്ച […]
Read More

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായിലെ ഒരു കുളത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഇറങ്ങിയത്. കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഇൻഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു. പതിവ് വേഷമായ വൈറ്റ് ടീ ഷർട്ടും കാർഗോ പാന്റും ധരിച്ച രാഹുൽ തോണിയിൽ നിന്നും വെളളത്തിലേക്ക് ചാടിയതോടെ കൂടിനിന്നവർ ആവേശത്തിലായി. രാഹുൽ ഗാന്ധി സിന്ദാബാദ് വിളികളോടെ അണികൾ […]
Read More

ലോലന്റെ സൃഷ്ടാവ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് തന്റേതായ ഇ കണ്ടെത്തിയ കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ് ) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരം നവംബര്‍ 3 ന്. ചെല്ലന്‍ സൃഷ്ടിച്ച ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവര്‍ എന്‍ഡിങ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുന്‍പാണ് ചെല്ലന്റെ മരണം. 1948 ല്‍ പൗലോസിന്റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ […]
Read More

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്, മുന്നിൽ ശബരി, യുവനിര

തിരുവനന്തപുരം: കെ എസ് ശബരീനാഥൻ ഉൾപ്പടെയുള്ള പ്രമുഖരെ ഇറക്കി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ ആദ്യപട്ടിക നാളെ തിങ്കളാഴ്ച പുറത്തിറക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് ഇത്തവണ വിജയിച്ചേ മതിയാകൂ. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 9 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. ബിജെപി-സിപിഎം പോരാട്ടമായി മാറാതിരിക്കാനാണ് എന്തുവില കൊടുത്തും കോർപ്പറേഷൻ പിടിച്ചടക്കാനുള്ള ശ്രമം. ശബരിയുടെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാൽ കവടിയാറിൽ നിന്ന് മത്സരിക്കും. ശബരീനാഥനൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ […]
Read More

കണ്ണൂരിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ: പയ്യാമ്പലം കടലിൽ 3 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്‌നാൻ, റഹാനുദ്ദീൻ, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എല്ലാവരും കർണാടക സ്വദേശികളാണ്. കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സൂചന. സംഘത്തിൽ 8 പേരുണ്ടായിരുന്നു. താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിലാണ് ഇവർ കൂട്ടമായി ഇറങ്ങിയത്. അഫ്‌റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാൻ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു. ഫയർഫോഴ്‌സും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് […]
Read More

കോടതിവ്യവഹാരങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് കൊടുത്തേ മതിയാകൂ; കോടതി ഫീ വര്‍ധന ഹൈകോടതി ശരിവെച്ചു

കൊച്ചി: കോര്‍ട്ട് ഫീ വര്‍ധന ചോദ്യം ചെയ്തു ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. കോടതി ഫീ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിരക്ക് വര്‍ധനവിനുള്ള ഒരു വസ്തുത റിപ്പോര്‍ട്ട് മാത്രം ആണെന്നും മറ്റു ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടികാട്ടി. നിരക്ക് വര്‍ധന ഭരണഘടന വിരുദ്ധം അല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് കോടതി ഫീ വേണ്ടതില്ലെന്ന […]
Read More