Kerala

കറുകുറ്റിയിൽ പിഞ്ചുകുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അമ്മൂമ്മയെ സംശയം

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തെതുടർന്ന് കുട്ടിയുടെ അമ്മുമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ചെല്ലാനം കടവിൽ ആന്റണിയുടേയും കറുകുറ്റി എടക്കുന്ന് പയ്യപ്പിള്ളി റൂത്തിൻ്റെയും ദ മകളാണ് മരിച്ചത്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്ക്കരികില്‍ കിടക്കുമ്പോഴാണ് സംഭവം. റോസിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയ ശേഷം […]
Read More

ആശ്വാസമായി സ്വർണ്ണവില; താഴേക്ക്, ട്രംപിന്റെ നിലപാടുകൾ നിർണായകം

കൊച്ചി: സ്വർണവില ആശ്വാസം പകർന്ന് കൂടുതൽ താഴേക്ക്. രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് ഗ്രാമിന് 90 രൂപ താഴ്ന്ന് വില 11,135 രൂപയായി. 720 രൂപ കുറഞ്ഞ് 89,080 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും. വില കുറയുന്നതിനൊപ്പം പണിക്കൂലി (3-35%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), ജിഎസ്ടി (3%) എന്നിവ ചേർത്തുള്ള വിലയും കുറയുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഒക്ടോബർ 17നും 21നും സ്വർണവില […]
Read More

അങ്കമാലിയില്‍ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക്​ : 1700 പേർക്ക് ജോലിയെന്ന്​ മന്ത്രി

കൊച്ചി: അങ്കമാലിക്ക് സമീപം പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പുളിയനത്ത് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക്​ തുടങ്ങി. ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ്. നിർവഹിച്ചു.ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ-കൊമേഴ്‌സ്, എഫ്.എം.സി.ജി., ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ, ഡിജിറ്റൽ ഇൻറഗ്രേഷൻ, സ്മാർട്ട് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. ഇതിലൂടെ 1700-ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് […]
Read More

”അവാർഡ് നൽകാൻ പാകത്തിനെത്തിയില്ല”; കുട്ടികളുടെ സിനിമയ്ക്ക് പുരസ്‌കാരം നൽകാത്തതിൽ പ്രതികരിച്ച് മന്ത്രി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് നൽകാത്തത് വിവാദമായതിനെ തുടർന്ന് പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയം ജൂറിയുമായി സംസാരിച്ചുവെന്നും പുരസ്‌കാരം നൽകാൻ പാകത്തിന് സിനിമകൾ എത്തിയില്ലെന്നായിരുന്നു ജൂറി വിലയിരുത്തിയതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ‘കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങൾ സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതികളില്ലാത്ത ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ടത് കുഞ്ഞുങ്ങൾക്കാണ്. ഇക്കാര്യത്തെക്കുറിച്ച് പ്രകാശ് രാജിനോട് ചോദിച്ച് മനസിലാക്കി. നാല് സിനിമകൾ […]
Read More

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; നെടുമ്പാശേരിയിൽ പിടിച്ചത്​ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്​

കൊച്ചി: നെടുമ്പാശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായി. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്ന് പുലർച്ചെയെത്തിയ വിമാനത്തിലാണ്​ ഇയാൾ എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായാണ്​ ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്​. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണിത്.
Read More

മൂന്നാറിൽ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

മൂന്നാർ: മൂന്നാറിൽ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ട് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ വൈറലായിരുന്നു. മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച […]
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: 4, 5 തീയതികളിലും വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അപേക്ഷിക്കാം

തിരുവനന്തപുരം മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർ […]
Read More

മമ്മൂട്ടി, ഷംല ഹംസ മികച്ച നടനും നടിയും അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്,​ അസിഫ് അലി. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിയും ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി. മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്, മികച്ച […]
Read More

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായിലെ ഒരു കുളത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഇറങ്ങിയത്. കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഇൻഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു. പതിവ് വേഷമായ വൈറ്റ് ടീ ഷർട്ടും കാർഗോ പാന്റും ധരിച്ച രാഹുൽ തോണിയിൽ നിന്നും വെളളത്തിലേക്ക് ചാടിയതോടെ കൂടിനിന്നവർ ആവേശത്തിലായി. രാഹുൽ ഗാന്ധി സിന്ദാബാദ് വിളികളോടെ അണികൾ […]
Read More

ലോലന്റെ സൃഷ്ടാവ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് തന്റേതായ ഇ കണ്ടെത്തിയ കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ് ) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരം നവംബര്‍ 3 ന്. ചെല്ലന്‍ സൃഷ്ടിച്ച ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവര്‍ എന്‍ഡിങ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുന്‍പാണ് ചെല്ലന്റെ മരണം. 1948 ല്‍ പൗലോസിന്റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ […]
Read More