Kerala

ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു

കുമ്പള: കാസർകോട് അനന്തപുരത്തെ വ്യവസായ പാർക്കിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒമ്പതുപേർക്ക് പരിക്കേറ്റു. ഇതിൽ ഏതാനുംപേരുടെ നില ഗുരുതരമാണ്. അസം സിംഗ്ലിമാര സ്വദേശി നസീറുൽ അലിയാണ് (19) മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കുമ്പളയിലെ സഹകരണ ആശുപത്രിയിലാണുള്ളത്. പരിക്കേറ്റ നാലോളം പേരെ മംഗളൂരുവിലെ ആശുപത്രിയിലും രണ്ടുപേരെ കുമ്പള ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വ്യവസായ പാർക്കിലെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിൽ തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് അപകടം. എറണാകുളം സ്വദേശി ഫിറോസ്ഖാന്റെ […]
Read More

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കും

ചെന്നൈ: കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും ടിവികെ വഹിക്കുമെന്ന് നടനും പാർട്ടി പ്രസിഡന്റുമായ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മഹാബലിപുരത്തെ ഹോട്ടലിൽ എത്തിച്ചാണ് വിജയ് കണ്ടത്. അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നാണ് വിജയ് അറിയിച്ചത്. ദുരന്തം ഉണ്ടായി ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇവരെ കണ്ടത്. സെപ്തംബർ 27നായിരുന്ന ദുരന്തം. വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും […]
Read More

കോഴിക്കോട്ടേക്ക് പുതിയ വന്ദേഭാരത് സർവീസ് വരുന്നു

കോഴിക്കോട്: മലബാറിന്റെ യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ എത്തും. മലബാറിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ല അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അനുകൂല നടപടികൾ ഉറപ്പ് ലഭിച്ചിരിക്കുന്നത്. സഹമന്ത്രി വി സോമണ്ണയ്ക്ക് ബിജെപി നേതാക്കൾ നിവേദനം നൽകി. കോഴിക്കോടിന് വന്ദേഭാരത് എന്നതാണ് പരിഗണിക്കുന്ന സർവീസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ ഭൂരിഭാഗം റൂട്ടുകളിലും വന്ദേഭാരത് സർവീസുകൾ ലാഭത്തിലാണ് ഓടുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ വളരെ പിന്നിലാണ് മംഗളൂരു […]
Read More

അർജന്റീന ടീം കൊച്ചിയിലെത്തുമെന്ന പ്രചാരണത്തിലൂടെ ദുരൂഹമായ ഇടപാടുകൾ ആരോപണവുമായി ഹൈബി ഈഡൻ

കൊച്ചി: അർജന്റീനൻ ഫുട്ബോൾ ടീമിനെ കൊച്ചിയിലെത്തിക്കും എന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡൻ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന ആരോപണവുമായാണ് ഹൈബി എത്തിയത്. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ പുറത്ത് വിടണമെന്ന് ഹൈബി വെല്ലുവിളിച്ചു. ”കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് ഇവിടെ നിന്ന് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്സ് പോലും കൊച്ചിവിട്ടു പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നു. […]
Read More

എം.സി റോഡിൽ വളവ് തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം

കോട്ടയം: എം.സി റോഡിൽ വാഹനാപകടത്തിൽ ഒരു യുവതി മരിച്ചു. കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയിൽ പള്ളിക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തെ വളവ് തിരിയവെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. 49 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇവരിൽ 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം […]
Read More

പിഎം ശ്രീയിൽ ഉടക്കി സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി. െഎ വിട്ടു നിൽക്കും. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, ജെ ചിഞ്ചുറാണി എന്നിവരുമായി നേതൃത്വം സംസാരിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ. എക്സിക്യൂട്ടീവിൽ കൂടി ചർച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം. അതേസമയം, രാഷ്ട്രീയമായി ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. […]
Read More

അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ വിവാഹിതനാകുന്നു; വധു ലിപ്‌സി

കൊച്ചി അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോണ്‍ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് വധു. ഇന്റീരിയര്‍ ഡിസൈനറാണ് ലിപ്‌സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയില്‍ വച്ച് ണ് മനസമ്മതം നടക്കും. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29നാണ് വിവാഹം. വധുവിന്റെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ വിവാഹം ഉറപ്പിച്ചു. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് വിവരം.
Read More

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ പിടിയിൽ

കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചവർ പിടിയിലായി. കുഞ്ഞിന്റെ പിതാവടക്കമാണ്​ പിടിയിലായത്​. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയതെന്ന്​ ​പോലീസ്​ പറഞ്ഞു. കുഞ്ഞിനെ വിൽക്കുന്നതിനെ കുഞ്ഞിന്റെ അമ്മ എതിർത്തതോടെയാണ്​ സംഭവം പൊലീസ് അറിഞ്ഞത്.
Read More

വിന്റർ ഷെഡ്യൂളായി; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള ഗൾഫ്​ സർവീസുകളിൽ വർധന

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ സർവീസുകളിൽ വർധന. സർവിസുകൾ 22% കൂടും. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. ദമാം, റിയാദ്, കുവൈത്ത്, ക്വാലലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിക്കും. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, […]
Read More

മൃ​ത​ദേ​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ അടിച്ചുമാറ്റി; പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ല്ലം: കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രിയിലാണ്​ സംഭവം. ക​ഴി​ഞ്ഞ മാ​സം 22നാ​ണ് ഡി​എം​കെ വ​നി​താ വി​ഭാ​ഗം കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി ശാ​ലി​നി കൊ​ല്ല​പ്പെ​ടു​ന്ന​ത്. സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ കു​ത്തി​വ​യ്പ്പ് മു​റി​യി​ലെ അ​ല​മാ​ര​യി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ വ​ച്ച​ു. ആ​ശു​പ​ത്രി ഓ​ഫീ​സി​ലെ ലോ​ക്ക​റി​ലാ​ണ് സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ വ​യ്ക്കേ​ണ്ടി​യി​രു​ന്ന​ത്.അ​ന്ന് ത​ന്നെ പോ​ലീ​സി​നോ​ട് സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ട് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​യില്ലെന്നാണ്​ ആശളപത്രി അധികംതർ പറയുന്നത്​. ഈ ​മാ​സം എ​ട്ടി​ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ൾ ആ​ഭ​ര​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്നു. […]
Read More