മൃതദേഹത്തിലെ ആഭരണങ്ങൾ അടിച്ചുമാറ്റി; പുനലൂർ പോലീസ് കേസെടുത്തു
കൊല്ലം: കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പുനലൂർ പോലീസ് കേസെടുത്തു.പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ മാസം 22നാണ് ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനി കൊല്ലപ്പെടുന്നത്. സ്വർണഭരണങ്ങൾ കുത്തിവയ്പ്പ് മുറിയിലെ അലമാരയിൽ നഴ്സിംഗ് ഓഫീസർ വച്ചു. ആശുപത്രി ഓഫീസിലെ ലോക്കറിലാണ് സ്വർണഭരണങ്ങൾ വയ്ക്കേണ്ടിയിരുന്നത്.അന്ന് തന്നെ പോലീസിനോട് സ്വർണഭരണങ്ങൾ കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്നാണ് ആശളപത്രി അധികംതർ പറയുന്നത്. ഈ മാസം എട്ടിന് പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആഭരങ്ങൾ കാണിച്ചിരുന്നു. […]









