ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവെച്ചു; മാതൃകയായി കോട്ടയം മെഡിക്കൽ കോളേജ്, ഇന്ത്യയിൽ ആദ്യം
കോട്ടയം: അവയവ മാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന് മാതൃകയായി കോട്ടയം ഗവ. മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒറ്റ ദിവസം മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവച്ച് ചരിത്രം കുറിച്ചത്. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയാണ് മാറ്റിവെച്ചത്. എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചെന്ന നട്ടവും കോട്ടയം മെഡിക്കൽ കോളേജ് കൈവരിച്ചു. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് 11ാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച എ ആർ അനീഷിന്റെ അവയവങ്ങളായിരുന്നു […]









