Kerala

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ; വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലിനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. 2023 മുതൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനാണ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായിട്ടാണ് ജനീഷിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി നിർദേശിച്ചത്. വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെയാണ് നേതൃത്വം പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. കെ.എം. അഭിജിത്താണ് ദേശീയ ജനറൽ സെക്രട്ടറി. ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുത്തു. അബിൻ വർക്കി, കെ.എം.അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ജനീഷിനെ കൂടാതെ ബിനു ചുള്ളിയിൽ, അബിൻ […]
Read More

വഴക്ക് ആഡംബര കാറിനായി; കമ്പിപ്പാര കൊണ്ട് മകന്റെ തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആഡംബര കാർ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയിൽ പിതാവ് കമ്പിപ്പാര കൊണ്ട് അടിച്ചു. വഞ്ചിയൂർ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിൽ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരുക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹൃത്വിക്കിന്റെ നില ഗുരുതരമാണെന്നാണ് വിവരം. വിജയാനന്ദന്റെ ഏക മകനാണ് ഹൃത്വിക്. ഒരു വർഷം മുൻപ് വിജയാനന്ദൻ മകന് 17 ലക്ഷം […]
Read More

”തട്ടിപ്പുകാരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്, ആർക്കും കെഎസ്ആർടിക്കായി പരസ്യം പിടിക്കാം” പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഗണേഷ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വേണ്ടി ആർക്കും പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുപ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് പിടിക്കുന്ന ഏതൊരാൾക്കും അതിന്റെ അതിന്റെ 15 ശതമാനം കമ്മിഷനായി സ്വന്തം അക്കൗണ്ടിൽ ലഭിക്കും. ആർക്കും മാന്യമായി ജീവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി ഗണേഷ് പറഞ്ഞു. പരസ്യ കമ്പനികൾ കോടികളുടെ നഷ്ടമുണ്ടാക്കി. കഴിഞ്ഞ ആറോ ഏഴോ വർഷങ്ങൾക്കുള്ളിൽ 65 കോടി രൂപയെങ്കിലും ഇങ്ങനെ പോയി. ടെൻഡർ എടുത്തതിനു ശേഷം […]
Read More

ശൈശവവിവാഹം, 14-കാരിയുടെ വിവാഹനിശ്ചയം നടത്തി; ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കുമെതിരേ കേസ്

മലപ്പുറം: കാടാമ്പുഴയിൽ ശൈശവവിവാഹ ഒരുക്കത്തിൽ പൊലീസ് ഇടപെട്ടു. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞദിവസം നടന്നത്. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് ഇടപെടുകയും ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരേയും കേസെടുക്കുകയുംചെയ്തു. ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെൺകുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങിൽ രണ്ടുകുടുംബങ്ങളിൽനിന്നുമായി പത്തുപേർ പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയും […]
Read More

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: അബദ്ധത്തിൽ ഡ്രില്ലിംഗ് മെഷീൻ തലയിൽ തുളച്ച് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടിലെ നിർമ്മാണപ്രവർത്തനത്തിന് എത്തിച്ച മെഷീൻ കുട്ടി എടുത്തപ്പോഴാണ് അപകടം. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്.
Read More

പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്‌സ്ആപ്പ് ഡിപിയാക്കിയ യുവാവ് റിമാൻഡിൽ

എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയുടെ നഗ്‌നചിത്രം വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചറാക്കിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച്ചയാണ് തൃക്കാക്കര സ്വദേശിയായ 28-കാരനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള വൈരാഗ്യം മൂലമാണ് യുവാവ് ചിത്രം പ്രൊഫൈൽ പിക്ചറാക്കി പ്രചരിപ്പിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. യുവാവ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോൾ ചെയ്യുമ്പോൾ മാറി നിന്ന് പകർത്തിയ ചിത്രമാണ് ഡി.പിയാക്കിയതെന്നാണ് യുവാവിന്റെ മൊഴി. അറസ്റ്റിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More

ഓപ്പറേഷൻ നുംഖോർ; പിടിച്ചെടുത്ത വാഹനം വിട്ടു നൽകാൻ ദുൽഖർ കസ്റ്റംസിന് അപേക്ഷ നൽകി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. ദുൽഖർ സൽമാന്റെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് അഭിഭാഷകൻ മുഖേന ദുൽഖർ അപേക്ഷ നൽകിയത്. ദുൽഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണൽ കമ്മീഷണർ പരിഗണിക്കും. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാൻ കഴിയും. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ […]
Read More

”ഇപ്പോൾ വരുമാനം നല്ല നിലയിൽ നിലച്ചു, അഭിനയം തുടരണം, മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിതരണമെന്ന് സുരേഷ് ഗോപി

കണ്ണൂർ: കണ്ണൂരിന്റെ ആദ്യത്തെ വാതിൽതുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോൾ ഇതൊരിക്കലും നടക്കാൻ സാധ്യതയില്ലാത്തൊരു മുഹൂർത്തമാണ്. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല ‘ജയരാജ് സഹോദരന്മാർ’ പരാമർശം നടത്തിയതെന്നും അവർക്ക് അങ്കലാപ്പ് ഉണ്ടായിക്കാണുമെന്നും ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭ എംപിയായി സി സദാനന്ദൻ സ്ഥാനമേറ്റതിന് പിന്നാലെ വിമർശനമുന്നയിച്ച സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം […]
Read More

81 ലക്ഷം രൂപ കവർന്ന സംഭവം , പ്രതികൾ ഒളിവിൽ തന്നെ, മൂന്നുപേർ ചേർന്ന് ഗൂഢാലോചന സംഘത്തിൽ

കൊച്ചി: കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി സംഘം തോക്കുചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതികൾ ഒളിവിൽ. സംഭവത്തിന് പിന്നിൽ നടന്നത് വൻ ആസൂത്രണമാണെന്ന് പൊലീസ് കണ്ടെത്തി. പണവുമായി കടന്ന സംഘം കൊച്ചിയിൽ വച്ചു തന്നെ പണം പങ്കിട്ട് പിരിഞ്ഞെന്നാണ് സൂചന. കേസിലെ രണ്ടാം പ്രതിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തപ്പോൾ ഇതിൽ 20 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ അഭിഭാഷകൻ ഉൾപ്പെടെയുള്ള 3 പേരാണ് കേസിന്റെ ആസൂത്രണം നടത്തിയത്. നിലവിൽ കേസുമായി […]
Read More

തിരുവനന്തപുരത്ത് രണ്ടാം ക്ലാസുകാരൻ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് – മിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീട്ടിൽ ട്യൂഷനിടെ ഇരട്ടകളായ ശ്രാവണും ശ്രേയസും ബഹളം വച്ചതിന് അമ്മ ശ്രേയസിനെ വഴക്കുപറഞ്ഞിരുന്നു. തുടർന്ന് ശ്രേയസ് മുറിയിൽ കയറി അകത്തുനിന്നും പൂട്ടുകയായിരുന്നു. മകൻ ഉറങ്ങുകയായിരിക്കും എന്നാണ് അമ്മ മിനി കരുതിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ വാതിൽ ചവിട്ടിപൊളിച്ചു നോക്കുമ്പോഴാണ് കഴുത്തിൽ […]
Read More