Kerala

പിഎംശ്രീയിൽ നിർണായക നീക്കം, സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പിഎംശ്രീയിൽ ഇടതുമുന്നണിയിൽ വിവാദം മുറുകവെ നിർണായക നീക്കവുമായി സിപിഎം. ഇടഞ്ഞു നിൽക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് സിപിഐ ആസ്ഥാനത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തുകയാണിപ്പോൾ. മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സി.പി.ഐ കടുത്ത എതിർപ്പ് തുറന്നു പറഞ്ഞിരുന്നു. മുന്നണി മര്യാദകളുടെ ലംഘനമെന്നായിരുന്നു ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അനുനയശ്രമത്തിന് സിപിഎം ശ്രമിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി […]
Read More

മെസി നവംബറിൽ കേരളത്തിൽ എത്തില്ല; അർജന്റീനയുടെ കൊച്ചിയിലെ സൗഹൃദ ഫുട്‌ബോൾ മത്സരം മാറ്റിവച്ചു

കൊച്ചി: ആരാധകർക്ക് നിരാശ സമ്മാനിച്ചു കൊണ്ട് അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെയും സൂപ്പർ താരം ലയണൽ മെസിയുടെയും കേരള സന്ദർശനം മാറ്റിവച്ചു. അടുത്ത മാസം കൊച്ചിയിൽ നടക്കാനിരുന്ന സൗഹൃദ മത്സരം മാറ്റിവച്ചതായി പരിപാടിയുടെ മുഖ്യസ്പോൺസർ അറിയിക്കുകയായിരുന്നു. നവംബർ 17ന് മെസി നയിക്കുന്ന അർജന്റീന ടീം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പരിപാടിയുടെ സ്പോൺസറായ ആന്റോ അഗസ്റ്റിനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി നേരത്തെ അറിയിച്ചത്. മത്സരം നടത്താൻ ഫിഫ അനുമതി […]
Read More

ശബരിമലയിലെ സ്വർണം ബെള്ളാരിയിലെ ഗോവർധനന്റെ ജ്വല്ലറിയിൽ കണ്ടെത്തി

തിരുവനന്തപുരം: ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കർണാടകയിലെ ബെള്ളാരിയിൽ നിന്ന് പൊലീസ് കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റി കൈമാറിയ സ്വർണമാണ് ഗോവർധന്റെ ജ്വല്ലറിയിൽനിന്നും പിടിച്ചെടുത്തത്. സ്വർണക്കട്ടികളായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം കണ്ടെത്താനായോ എന്ന കാര്യത്തിൽ പൊലീസ് വ്യക്തത നൽകിയിട്ടില്ല. ശബരിമലയിൽനിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം ഇന്നലെയാണ് ബെള്ളാരിയിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപന നടത്തിയ സ്വർണം ബെള്ളാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ […]
Read More

ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവെച്ചു; മാതൃകയായി കോട്ടയം മെഡിക്കൽ കോളേജ്, ഇന്ത്യയിൽ ആദ്യം

കോട്ടയം: അവയവ മാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന് മാതൃകയായി കോട്ടയം ഗവ. മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒറ്റ ദിവസം മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവച്ച് ചരിത്രം കുറിച്ചത്. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയാണ് മാറ്റിവെച്ചത്. എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചെന്ന നട്ടവും കോട്ടയം മെഡിക്കൽ കോളേജ് കൈവരിച്ചു. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് 11ാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച എ ആർ അനീഷിന്റെ അവയവങ്ങളായിരുന്നു […]
Read More

ദുബായ് – മംഗളൂരു സർവീസ് റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പറക്കേണ്ട വിമാനം റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ദുബായ് – മംഗളൂരു റൂട്ടിലുള്ള തങ്ങളുടെ ഒരു വിമാനം എയർലൈനിന്റെ നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യങ്ങൾ കാരണം റദ്ദാക്കേണ്ടിവന്നതിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. ഇതിന് പകരം യാത്രക്കാർക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് തിരിച്ചുള്ള വിമാനം റദ്ദാക്കിയതെന്ന് കമ്പനി […]
Read More

പൊറോട്ട – ബീഫ് പരാമർശം; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു പരാതി നൽകിയത്. പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരെ ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആൾക്കാരുമാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമായിരുന്നു എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരമാണെന്നും തന്റെ അന്തസിനും പ്രശസ്തിക്കും […]
Read More

ട്രാക്കിന് സമീപത്തു കൂടി നടക്കുന്നതിനിടെ അപകടം, വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ട്രാക്കിന് സമീപത്തുകൂടി നടക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനിയായ ഗാർഗിദേവിയാണ് മരിച്ചത്. കൊല്ലം മെമു കടന്നപ്പോൾ ഗാർഗി ട്രാക്ക് ചേർന്നു നടക്കുമ്പോഴായിരുന്നു അപകടം. ഹെഡ്‌സെറ്റ് ഉപയോഗിച്ചു കൊണ്ട് നടക്കുന്നതിനിടെ അപകടമുണ്ടായി എന്നാണ് പൊലീസ് നിഗമനം. കരുനാഗപ്പള്ളി ഐ. എച്ച്. ആർ.ഡി മോഡൽ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ്.
Read More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായ നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫീല്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനുള്ള അനുമതി കളക്ടര്‍ക്ക് നല്‍കി.കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പതിനൊന്നാമത് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനും തീരുമാനിച്ചു. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും […]
Read More

കസേര ലക്ഷ്യമിട്ടല്ല ഞാന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്- കെ.സി. വേണുഗോപാല്‍

കോഴിക്കോട്: ഏതെങ്കിലും കസേര ലക്ഷ്യമിട്ടല്ല താന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.കേരള രാഷ്ട്രീയത്തില്‍ താന്‍ സജീവമായി ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയില്‍നിന്ന് ജനങ്ങള്‍ വിജയിപ്പിച്ച എംപിയാണ് ഞാന്‍.പാര്‍ട്ടിയെ ശക്തിപ്പെടുത്തി പാര്‍ട്ടിയെയും യുഡിഎഫിനെയും വിജയിപ്പിക്കാന്‍ വേണ്ടിയാണ് കേരളത്തില്‍ സജീവമാകുന്നത്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് താഴെ ഇറക്കുകയാണ് അടിയന്തരലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തില്‍ ബിജെപി- സിപിഎം ഡീലിന്റെ ഭാഗമാണ്. നടപ്പാക്കുന്നതിന്റെ കൈക്കൂലി ആണോ 1400 കോടി രൂപയെന്നും […]
Read More