Kerala

ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിലെന്ന് സൂചന, രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രത്യേക സംഘം വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തേ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കൽ. സ്വർണക്കവർച്ചാ കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യുമെന്നറിയുന്നു. സ്വർണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് […]
Read More

അർജുന്റെ ആത്മഹത്യ; ക്ലാസ് ടീച്ചറെയും പ്രധാനാദ്ധ്യാപികയെയും സസ്പെൻഡ് ചെയ്തു

പാലക്കാട്: 14കാരൻ അർജുന്റെ ആത്മഹത്യയിൽ ക്ലാസ് ടീച്ചർ ആശ, പ്രധാനാദ്ധ്യാപിക ലിസി എന്നിവരെ സസ്പെൻഡ് സ്‌കൂൾ മാനേജ്മെന്റ് സസ്‌പെന്റ് ചെയ്തു. ആത്മഹത്യയ്ക്ക് കാരണം ടീച്ചർ ആശ ആണെന്ന ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കളും സഹപാഠികളും രംഗത്തെത്തിയിരുന്നു. രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു നേരത്തേ പ്രധാനാദ്ധ്യാപിക ലിസി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഡിഇഒയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. അർജുന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കുട്ടികൾ സ്‌കൂളിൽ വലിയ പ്രതിഷേധം നടത്തിയിയിരുന്നു. തുടർന്ന് എ.ഇ.ഒയും ഡി.ഇ.ഒയും എത്തി കുട്ടികളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഇതിന് ശേഷമാണ് അന്വേഷണ […]
Read More

ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ മാനസിക പീഡനം, പാലക്കാട് വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നിൽ അധ്യാപികയെന്ന്, സഹപാഠികളുടെ പ്രതിഷേധം

പാലക്കാട്: കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വെളിപ്പെടുത്തല്‍. ക്ലാസ് ടീച്ചറായ ആശയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അര്‍ജുന്റെ സഹപാഠി രംഗത്തെത്തി. ആശ ടീച്ചര്‍ ക്ലാസ് മുറിയില്‍വെച്ച് സൈബര്‍ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നല്‍കേണ്ടിവരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠി പറയുന്നത്. അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയതുകൊണ്ടാണ് അര്‍ജുന്‍ […]
Read More

പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രവാസികൾക്ക് ആശ്വാസം എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു

കൊച്ചി: പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രവാസികൾക്ക് ആശ്വാസം. കേരളത്തിൽ നിന്നും ഗൾഫിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച നടപടി തിരുത്തി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-ദുബായ് സർവീസുകളാണ് ഭാഗികമായി പുനഃസ്ഥാപിച്ചത്. ഒക്ടോബർ 28ന് സർവീസുകൾ പുനഃരാരംഭിക്കും. അതേസമയം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേയ്ക്കുള്ള സർവീസുകൾ പുനഃരാരംഭിച്ചിട്ടില്ല. തിരക്ക് കുറഞ്ഞ സീസൺ പരിഗണിച്ച് കേരളത്തിൽ നിന്നും ഗൾഫിലേയ്ക്കുള്ള നിരവധി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും അബുദാബി, മസ്‌കറ്റ്, ദോഹ, മനാമ സർവീസുകളും കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ […]
Read More

ആലപ്പുഴയിൽ പോര് മുറുകി, സജി ചെറിയാനും ജി. സുധാകരനും നേർക്കുനേർ

ആലപ്പുഴ: തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും മന്ത്രി സജി ചെറിയാന് മുതിർന്ന നേതാവ് ജി സുധാകരന്റെ വിമർശനം. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയുമായിട്ടില്ല. ആരോടാണെന്ന് ഓർക്കണം. തന്നെ പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചു. തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും പാർട്ടിക്കൊപ്പമാണ്. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണം. പാർട്ടി നശിക്കാൻ പാടില്ല. പാർട്ടി നയം അനുസരിച്ചാണ് പ്രവർത്തനം. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലനെ പോലെ തനിക്ക് മാറേണ്ട […]
Read More

കല്ലടിക്കോട് യുവാക്കളുടെ മരണം, നിതിന്റെ വീട്ടിൽ ബിനു എത്തിയത് കൊല്ലാൻ വേണ്ടി, തർക്കത്തിനിടെ കൊലപാതകം

പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. നിതിനെ വെടിവെച്ച ബിനു സ്വയം വെടി വച്ച് മരിച്ചതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സൂചന നൽകിയിരുന്നു. ബിനു ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്ക് നേരത്തെ ഇയാൾ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ബിനുവിന്റെ വീട്ടിൽ 15 വെടിയുണ്ടകളും കണ്ടെത്തി. നിതിന്റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് […]
Read More

മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ; കുട്ടിയ്ക്ക് ആന്റി റാബീസ് ടെസ്റ്റ് നെഗറ്റീവ്

കൊച്ചി: വടക്കൻ പറവൂരിൽ മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് – വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ വലതു ചെവിയിൽ നായ കടിച്ചതിനെ തുടർന്ന് ഒരു ഭാഗം അറ്റുപോയി. ശസ്ത്രക്രിയയിലൂടെ അറ്റുപോയ ഭാഗം തുന്നിച്ചേർത്തെങ്കിലും ശസ്ത്രക്രിയ വിജയകരമാണോ എന്ന കാര്യം കുറച്ചുദിവസങ്ങൾക്ക് മാത്രമേ അറിയൂ. കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ […]
Read More

വിനോദസഞ്ചാരികൾക്ക് നേരെ ബിയർ കുപ്പി എറിഞ്ഞു, മൂന്നുവയസുകാരിക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര പൊഴിയൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനു നേരെ ബിയർ കുപ്പി എറിഞ്ഞുള്ള ആക്രമണത്തിൽ മൂന്നുവയസുകാരിക്ക് ഗുരുതര പരിക്ക്. പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസിനാണ് പരിക്ക്. ആക്രമണത്തിൽ പൊഴിയൂർ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേർന്ന് പിടികൂടി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ച് പുഴയിൽ കുളിച്ചുകൊണ്ടു നിന്ന സനൂജ് ബോട്ടിൽ സഞ്ചരിച്ച ഒരാളുടെ കയ്യിൽ കയറി പിടിക്കാൻ ശ്രമിച്ചു. ഇത് എതിർത്തപ്പോഴാണ് […]
Read More

ശബരിമല സ്വർണപ്പാളി വിവാദം, അസി. എൻജിനിയറെ സസ്‌പെൻഡ് ചെയ്ത് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ അസി. എൻജിനീയർ സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. സ്വർണം പൊതിഞ്ഞ ദ്വരപാലകശിൽപം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടുമ്പോൾ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. അക്കാലത്തുണ്ടായിരുന്ന വിരമിച്ച ജീവനക്കാരോടു വിശദീകരണം തേടാനും ഇന്നു ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. 10 ദിവസത്തിനുള്ളിൽ ഇവർ മറുപടി നൽകണം. വിവാദവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സുനിൽ കുമാറിന്റെ പേര് പ്രതിപ്പട്ടികയിൽ വന്നതോടെയാണ് ദേവസ്വം ബോർഡ് നടപടിയെടുത്തത്. നേരത്തേ […]
Read More

പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം കണ്ടത് നാടൻതോക്ക്, ദുരൂഹത

പാലക്കാട്: കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തി. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. മൂന്നു മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു […]
Read More