Kerala

അർജന്റീന-ഓസ്‌ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17 ന്; ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

കൊച്ചി: മലയാളി ഫുട്ബാൾ രാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അർജന്റീന- ഓസ്‌ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കും. അർജന്റീന ഫുട്‌ബോൾ അസോസിയേഷനിൽ നിന്ന് തീയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചെന്നും സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും മറിച്ചുള്ള പ്രചാരണങ്ങൾ സത്യമല്ലെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു. എല്ലാ ഫുട്‌ബോൾ പ്രേമികൾക്കും മെസിയെ കാണാൻ അവസരമുണ്ടാകും. നവംബർ 17ന് മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് കഴിയും. എ ആർ റഹ്‌മാൻ മ്യൂസിക് […]
Read More

ഗുരുവായൂരിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞത് ക്രൂരമർദനത്തെ തുടർന്ന്; പാപ്പാന്മാർക്ക് സസ്പെൻഷൻ, അന്വേഷണം

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞത് പാപ്പാന്മാരുടെ ക്രൂരമർദനത്തെ തുടർന്നെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം തുടങ്ങി. ആനയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോടനാട്ട് നടക്കും. സംഭവത്തിൽ ആനയുടെ രണ്ടും മൂന്നും പാപ്പാന്മാരെ സസ്പെൻഡ് ചെയ്തു. സെപ്തംബർ ഒമ്പതിന് രാത്രി പത്തിനായിരുന്നു സംഭവം. പാപ്പാന്മാർ ആനയുടെ അടുത്തുചെന്ന് മർദിക്കുന്നത് കണ്ട ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പാപ്പാൻ ജി ഗോകുൽ, മൂന്നാം പാപ്പാൻ കെ എ സത്യൻ […]
Read More

കുന്നംകുളം മുൻ എം.എൽ.എ ബാബു എം പാലിശ്ശേരി അന്തരിച്ചു

കുന്നംകുളം: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എം.എൽ.എയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. ഏറെക്കാലമായി പാർക്കിസൺസ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച പകൽ ഒരുമണിയോടെയായിരുന്നു മരണം. സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറിയായിരുന്ന ബാബു എം. പാലിശ്ശേരി 2005 ലാണ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തിയത്. ഡിവൈഎഫ്‌ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, […]
Read More

അന്ധവിശ്വാസത്തിന് ഒടുവിൽ ക്രൂരകൊലപാതകം; നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി മറ്റന്നാൾ

പാലക്കാട്: അന്ധവിശ്വാസത്തെ തുടർന്ന് പോത്തുണ്ടി സ്വദേശിനി സജിതയെ ക്രൂരമായി വധിച്ച കേസിലെ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മറ്റന്നാൾ ശിക്ഷാവിധി പ്രഖ്യാപിക്കും. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തി. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചു. 2 019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി […]
Read More

പവൻ 94,360 ഇന്ന് കൂടിയത് 2,400 രൂപ, തൊടാനാവാതെ സ്വർണ്ണവില കുതിക്കുന്നു

കൊച്ചി: സ്വർണവില വീണ്ടും മുകളിലേക്ക്. ഇന്ന് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ആദ്യമായാണ് ഒറ്റദിവസം സ്വർണത്തിന് ഇത്രയുമധികം വില കൂടുന്നത്. ഇതോടെ പവന് 94,360 രൂപയായി. ഗ്രാമിന് 11,795 രൂപയാണ്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നതെന്നാണ് സൂചനകൾ. ഔൺസിന് 140ലേറെ ഡോളർ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 4,163.24 ഡോളറിലാണ് എത്തിയത്. വില 4,100 ഡോളർ കടക്കുന്നതും വിപണിയിൽ ആദ്യമായാണ്. കേരളത്തിൽ ഈമാസം മാത്രം ഇതുവരെ പവന് കൂടിയത് 8,240 […]
Read More

അടൂരിൽ സ്വത്തിനുവേണ്ടി അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി; മകൻ അറസ്റ്റിൽ

അടൂർ: കൊലപ്പെടുത്തുമെന്നു പറഞ്ഞ് അമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ മകൻ അറസ്റ്റിൽ. അടൂർ പള്ളിക്കൽ ആനയടി ചെറുകുന്ന് ലിസി ഭവനിൽ ലിസിയെ (65) ആണ് രണ്ടാമത്തെ മകനായ ജോറിൻ തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്. ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്തു ഗൾഫിലും യു.എസിലും ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവർക്ക് മൂന്ന് ആൺമക്കളാണ്. മൂത്ത മകൻ സന്തോഷും കുടുംബവും ഗോവയിലും ഇളയ മക്കളായ ജോറിനും ഭാര്യ ഷൈനിയും, ഐറിനും ഭാര്യ രാജിയും ഇടുക്കിയിലുമാണ് താമസിക്കുന്നത്. […]
Read More

മെസിയുടെ സന്ദർശനത്തിൽ 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും; ഫാൻ പാർക്കുകൾ ക്രമീകരിക്കുമെന്ന് പൊലീസ്

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻറീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം നടത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയും. കാണികളുടെ എണ്ണത്തിൽ വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം അന്തിമ തീരുമാനം എടുക്കും. 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഗതാഗത നിയന്ത്രണം ഉണ്ടാകും. ഫാൻ പാർക്കുകൾ ക്രമീകരിക്കും. കൂടുതൽ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കുമെന്നും പുട്ട വിമലാദിത്യ […]
Read More

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു, മടങ്ങിയത് കോഴിക്കോട്ടെ വീട്ടിലേക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങി. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് കോഴിക്കോട്ടെ വീട്ടിലേക്ക് അദ്ദേഹം ഡിസ്ചാർജായി മടങ്ങിയത്. ബുധനാഴ്ച തുടർചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പരിശോധനയുണ്ട്. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞാണ് മടക്കം. പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റതായും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ലാക്സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകി. […]
Read More

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാകട്ടെ, ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം പൂർത്തിയായ ശേഷം ബാക്കി കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിനു മുമ്പ് വിധി എഴുതേണ്ടതില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കാൻ ഇന്നത്തെ […]
Read More

കൊച്ചിയിലെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു

കൊച്ചി: തെരുവുനായ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വടക്കൻ പറവൂരിൽ ഇന്നലെയായിരുന്നു സംഭവം. നായ കടിച്ചെടുത്ത കുട്ടിയുടെ ചെവി പ്ലാസ്റ്റിക് സർജറിയിലൂടെയാണ് തുന്നിച്ചേർത്തത്. മേക്കാട് വീട്ടിൽ മിറാഷിന്റെ മകൾ നിഹാരികയുടെ ചെവിയാണ് തുന്നിച്ചേർത്തത്. നിലവിൽ കുട്ടി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്ന് രണ്ട് ദിവസത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് വീടിന് സമീപമുള്ള അമ്പലപ്പറമ്പിൽ കളിക്കുമ്പോഴാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയുടെ […]
Read More