Kerala

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ഇരുപക്ഷവും പിന്തുണ തേടുന്നു

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ ചൊവ്വാഴ്ച നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ് ഭരണ-പ്രതിപക്ഷ മുന്നണികൾ. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ. എൻഡിഎ സ്ഥാനാർഥി മഹാരാഷ്ട്രാ ഗവർണർ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും കക്ഷിനേതാക്കളെയും […]
Read More

സ്റ്റേഷൻ മർദ്ദനം, കള്ളക്കേസ് പണവും പണിയും പോകും, സർക്കാർ നടപടി തുടങ്ങി

തൃശ്ശൂർ: പോലീസ് സ്റ്റേഷനിലെ മർദനവും കള്ളക്കേസ് ചമയ്ക്കലും കൂടി വരുന്ന സാഹചര്യത്തിൽ നടപടിക്ക് ഒരുങ്ങി സർക്കാർ. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പോലീസുദ്യോഗസ്ഥർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടി വരും. ഇത്തരമൊരു നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തരവകുപ്പും സർക്കാരും. പോലീസുകാരുടെ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടപരിഹാരം ഇതേവരെ സർക്കാരായിരുന്നു നൽകിയിരുന്നത്. അത്തരത്തിലുള്ള വിധിയാണ് കോടതിയിൽനിന്ന് വന്നുകൊണ്ടിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് പങ്കാളികളാകുന്ന തെറ്റുകളിൽ പരമാവധി ശിക്ഷയായ പിരിച്ചുവിടലിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങിത്തുടങ്ങി. അതോടൊപ്പം സർക്കാർ നൽകേണ്ട നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കുകയും […]
Read More

മുല്ലപ്പെരിയാർ ശിൽപ്പി പെന്നി ക്വിക്കിന്റെ കുടുംബത്തെ കണ്ടുമുട്ടി എം.കെ.സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പിയായ ബ്രിട്ടിഷ് എൻജിനീയർ കേണൽ പെന്നി ക്വിക്കിന്റെ കുടുംബത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കണ്ടു. വിദേശപര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയപ്പോഴാണ് പെന്നി ക്വിക്കിന്റെ കുടുംബം സ്റ്റാലിനെ കാണാനെത്തിയത്. പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ യുകെയിലെ കിംബർലിയിൽ സ്ഥാപിച്ചതിന് തമിഴ്‌നാട് സർക്കാരിനോട് കുടുംബം നന്ദി പറഞ്ഞതായി സ്റ്റാലിൻ അറിയിച്ചു. കുടുംബം നേരിട്ട് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. 2022ലാണ് തമിഴ്‌നാട് സർക്കാർ മുൻകൈയെടുത്ത് പ്രതിമ അനാഛാദനം ചെയ്തത്. നിലവിൽ തേനി ജില്ലയിലെ ലോവർക്യാംപിൽ പെന്നിക്വിക്കിന് […]
Read More

‘ഞാൻ മരിക്കാൻ പോകുന്നു’: അമ്മയ്ക്കു സന്ദേശമയച്ചതിനു പിന്നാലെ നവവധു മരിച്ചു, നാലുമാസം മുമ്പ് പ്രണയവിവാഹം

മേൽപറമ്പ്: (കാസർകോട്) നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്‌ജേഷിന്റെ ഭാര്യ കെ. നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് ഇന്നു രാവിലെ അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മേൽപറമ്പ് […]
Read More

”ഞാൻ വിമർശനത്തിന് അതീതനല്ല, തെറ്റുണ്ടായാൽ വിമർശിക്കാം, അദ്ദേഹത്തോട് വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ല”: കെ.സുധാകരന് സതീശന്റെ മറുപടി

കൊച്ചി: താൻ വിമർശനത്തിന് അതീതനല്ലെന്നും മുതിർന്നവർക്ക് തന്നെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും സുധാകരൻ പറഞ്ഞതിനോട് തനിക്ക് വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതിന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിമർശനത്തിനായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി. ”ഞാൻ വിമർശനത്തിന് അതീതനായ ആളല്ല. എന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായാൽ വിമർശിക്കാനുള്ള അവകാശം സാധാരണ പാർട്ടി പ്രവർത്തകർക്കു വരെയുണ്ട്. അദ്ദേഹം മുതിർന്ന അംഗവും കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. അദ്ദേഹം പറഞ്ഞതിനോട് വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ല. അവർക്ക് […]
Read More

ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, അക്രമം മുണ്ടക്കയത്ത്‌

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവാണ് പ്രദീപ്. ഇന്ന് രാവിലെ 11.50നാണ് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിലെത്തിയത്. തുടർന്ന് പ്രതി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി […]
Read More

സംവിധായകൻ സനൽകുമാർ ശശിധരനെ മുംബയ് വിമാനത്താവളത്തിൽ തടഞ്ഞു, നടപടി പ്രമുഖനടി നൽകിയ പരാതിക്ക് പിന്നാലെ

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെ മുംബയ് വിമാനത്താവളത്തിൽ തടഞ്ഞു. നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കേരള പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്നാണ് ഈ നടപടി. സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. സംവിധായകനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും കമ്മീഷണർ അറിയിച്ചു. ഞായറാഴ്ചയാണ് സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞത്. ഈ വർഷം ജനുവരിയിൽ, പ്രമുഖ മലയാള നടിയെ സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്തതിന് എളമക്കര […]
Read More

കൊതിച്ചത് പാലക്കാട്, കാത്തിരുന്നത് കൊച്ചി നഗരവും മെട്രേയും എയർപോർട്ടും, മനം നിറഞ്ഞ് കുട്ടികൾ മടങ്ങി

കൊച്ചി: പാലക്കാട് കാണിച്ചു തരാമോ എന്നായിരുന്നു അവരുടെ ചോദ്യം. പക്ഷേ, അവരെ കാത്തിരുന്നത് കൊച്ചി നഗരവും മെട്രോയും എയർപോർട്ടുമായിരുന്നു. അട്ടപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ അകലെ കാടിനുള്ളിൽ താമസിക്കുന്ന ആ കുട്ടികൾക്ക് ഈ കാഴ്ചകളെല്ലാം സമ്മാനിച്ചത് നടൻ മമ്മൂട്ടിയാണ്. അങ്ങനെ അവർകൊച്ചി നഗരത്തിലെത്തി. മെട്രോയിൽ കയറി. വിമാനം പറക്കുന്നത് കണ്ടു. അതിൽ തൊട്ടു. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ്.ജോർജ് ചെന്നൈയിൽ നിന്നും എത്തി. പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 […]
Read More

ഭാര്യ പിണങ്ങിപ്പോയി, മകൾക്കുനേരെ ആസിഡാക്രമണം; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവ് അറസ്റ്റിൽ, സഹോദരന്റെ മകൾക്കും ഗുരുതരപരിക്ക്

കാസർകോട്: ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീർക്കാൻ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് അറസ്റ്റിലായി. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സഹോദരന്റെ പത്തുവയസുള്ള മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മനോജിനുവേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണ് മനോജ്. ഭാര്യയും മകളും ഇയാളിൽ നിന്ന് കുറച്ചുകാലമായി പിണങ്ങിക്കഴിയുകയായിരുന്നു. […]
Read More

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു, മദ്യപിച്ച് തർക്കം, പിന്നാലെ കൊല

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. കാര്യവട്ടം ഉള്ളൂർകോണം പുത്തൻ വീട്ടിൽ ഉല്ലാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. അച്ഛനും മകനും മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്. ആദ്യം ഭാര്യ ഉഷയോടാണ് ഇയാൾ വിവരം അറിയിച്ചത്. ഇതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഉല്ലാസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പൊലീസ് കണ്ടെത്തിയത്. മദ്യലഹരിയിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് കൊലപാതകത്തിലേക്ക് […]
Read More