Kerala

അമേരിക്കയെ പിന്തള്ളി കേരളം; സന്തോഷം പങ്കുവെച്ച് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാൾ കുറവാണ് കേരളത്തിന്റേത്. സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടാണ് ഈ കണക്കുകൾ പുറത്തുവിട്ടതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം അഭിമാനം. സന്തോഷം. കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. ദേശീയ ശരാശരി 25 […]
Read More

‘മോശമായി പോയി, ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നു’: മുഖ്യമന്ത്രിക്കൊപ്പമുള്ള സതീശൻ സദ്യ, വിമർശനമുയർത്തി സുധാകരൻ

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ എംപി. വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് സദ്യ കഴിച്ചത് ശരിയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുധാകരന്റെ പ്രതികരണം. ”ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നെന്നു, മോശമായി പോയി.”- സുധാകരൻ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കും പൗരപ്രമുഖർക്കും മത-സാമുദായിക നേതാക്കൾക്കുമായി ബുധനാഴ്ച മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിലാണ് […]
Read More

ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പൊലീസ് വിളിപ്പിച്ചു; ഓച്ചിറയിൽ യുവാവും അമ്മയും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനു വടക്കുഭാഗത്ത് അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഇന്ന് 12ന് ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്‌ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ജനശതാബ്ദി തട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (23), വിഷ്ണു (20). ശ്യാം കോയമ്പത്തൂരിൽ ജോലി […]
Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; രോഗബാധ മലപ്പുറം സ്വദേശിനിക്ക്

കോഴിക്കോട്: മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56കാരിക്ക് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് […]
Read More

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികൾക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയിൽവേയുടെ നടപടി. 14 കോച്ചുകളായിരുന്നത് നാല് കോച്ചുകൾ കൂടി വർദ്ധിപ്പിച്ച് 18 ആക്കിയാണ് ഉയർത്തിയിരിക്കുന്നത്. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗളൂരു സെൻട്രൽ വന്ദേഭാരതിലാണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലായിരിക്കും 18 കോച്ചുകളുള്ള പുതിയ ട്രെയിൻ സർവീസ് നടത്തുക. രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 3.05ന് ആണ് തിരുവനന്തപുരത്ത് […]
Read More

സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡി.ഐ.ജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യനെന്ന പരിഗണ പോലും നൽകാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. തീവ്രവാദികൾ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് […]
Read More

പൊലീസ് എത്തിയില്ല, സഹികെട്ട് ഗതാഗതം നിയന്ത്രിച്ച് യുവാവ്, കയ്യടിച്ച് പൊതുജനം

കോട്ടയം: ഓണക്കാലത്തെ കുളമാക്കുന്ന ഗതാഗതക്കുരുക്കിൽ മനസ് നിറയ്ക്കുന്ന കാഴ്ചയുമായി കറുകച്ചാൽ നഗരം. ഓണാഘോഷമായതിനാൽ നിയന്ത്രിക്കാൻ പൊലീസും എത്തിയില്ല. ഗതാഗതക്കുരുക്കിൽ സഹികെട്ട യുവാവ് കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ മണിക്കൂറുകളോളമാണ് ഗതാഗതം നിയന്ത്രിച്ചത്. യുവാവിന്റെ കഷ്ടപ്പാട് കണ്ട നാട്ടുകാർ നോട്ടുമാല ചാർത്തിയ ശേഷമാണ് വിട്ടയച്ചത്.ചമ്പക്കര സ്വദേശിയായിരുന്നു യുവാവ്. മൂന്ന് മണിക്കൂർ ഗതാഗതം ഒറ്റയ്ക്ക് നിയന്ത്രിച്ച ഷർട്ടും കൈലിയും ധരിച്ച യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. മൂന്ന് പ്രധാന റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങളെ ട്രാഫിക് പൊലീസിനെക്കാൾ മികച്ച രീതിയിൽ […]
Read More

ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; ഒട്ടേറെ കേസുകൾക്ക് ജീവനേകിയ മിടുക്ക്‌

കോഴിക്കോട്: ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷേർളി വാസു. ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷേർളി വാസുവായിരുന്നു. പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് പിന്നാലെ പ്രതികരണവുമായി ഷേർളി വാസു രംഗത്ത് വന്നിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷെർളി വാസു. […]
Read More

സുജിത്തിനെ മർദിച്ചവരെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ (27) എസ്ഐ അടക്കം 4 പൊലീസുകാർ സ്റ്റേഷനിൽ വച്ച് തല്ലിച്ചതച്ച സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ. മർദിച്ചവരെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിയേക്കും. തുടർനടപടിക്കു നിയമസാധുത പരിശോധിക്കാൻ ഉത്തരമേഖലാ ഐജിക്ക് ഡിജിപി നിർദേശം നൽകി. മർദനം അംഗീകരിക്കാൻ കഴിയില്ലെന്നും ഡിജിപി വ്യക്തമാക്കി. സുജിത്തിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കിയെന്ന ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടിക്കുള്ള നീക്കം നടക്കുന്നത്. ഇൻക്രിമെന്റ് […]
Read More

കെഎസ്ആർടിസി ബസും എസ് യു വിയും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു, അമ്മയ്ക്കും മകൾക്കും പരിക്ക്

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക്. തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. ഭാര്യ വിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റു. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. എസ്യുവിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്യുവിയിൽനിന്ന് പുറത്തെടുത്തത്. ചേർത്തലയിലേക്ക് […]
Read More