Kerala

ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേത് മാതൃകാപരമായ പ്രവർത്തനമാണ്. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്.എൻ.ഡി.പി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പെരിങ്ങമ്മലയിൽ ശ്രീനാരായണീയം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് മുന്നോട്ടു വച്ചത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും അത് നേടാനുള്ള ഏകമാർഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്. […]
Read More

യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി മർദിച്ച് പൊലീസ്, കേൾവി ശക്തിക്ക് തകരാർ സംഭവിച്ചു

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെ വിവാദം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് മർദ്ദനമേറ്റത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ കേസെടുത്തു. ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ പൊലീസുകാർ ഭീഷണിപ്പെടുത്തുന്നത് […]
Read More

പവന് 78,000 കടന്നു; കുതിപ്പിൽ സ്വർണവില

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 78,000 ത്തിലെത്തി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 78,440 രൂപയായി. ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. അതേസമയം പണിക്കൂലിയും ജി.എസ.ടിയുമെല്ലാം വരുമ്പോൾ 85,000 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടേ വരും. ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുത്തതോടെയാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് ശക്തമാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,500 […]
Read More

വിമാനം രാത്രി എട്ടരയ്ക്ക്, പറന്നത് വൈകീട്ട് നാലുമണിക്ക്, എയർപോർട്ടിലെത്തിയ യാത്രക്കാർ വെട്ടിലായി

കരിപ്പൂർ: സമയം മാറ്റി വിമാനം നാലരമണിക്കൂർ നേരത്തെ പറന്നു. ഈ വിവരം അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ബഹളം വച്ചു. ബാംഗ്‌ളൂരിലേക്ക് ഇന്നലെ രാത്രി എട്ടരയ്ക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. സമയമാറ്റം അറിഞ്ഞില്ലെന്ന് യാത്രക്കാർ പറയുമ്പോൾ ഈ വിവരം അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. ടിക്കറ്റ് തുക തിരിച്ച് നൽകാമെന്ന് പിന്നീട് കമ്പനി അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.
Read More

മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭർത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: ദുരൂഹസാഹചര്യത്തിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വളപ്പട്ടണം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇവരുടെ മക്കൾ വിദേശത്താണ്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.
Read More

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത

കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത തുടരുന്നു. നടിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളിൽ ക്വട്ടേഷൻ സംഘത്തിലെ അംഗമായ യുവാവും ഉണ്ടായിരുന്നു. വടക്കൻ പറവൂർ സ്വദേശി മിഥുൻ മോഹൻ (35) ആണ് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ. ഇയാൾക്ക് സ്വർണം തട്ടിയെടുത്ത കേസിൽ ഉൾപ്പെടെ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മിഥുന് പുറമേ അനീഷ്, കോട്ടയം ചങ്ങനാശേരി സ്വദേശി സോന മോൾ (25) എന്നിവരേയും പൊലീസ് പിടികൂടിയിരുന്നു. അനീഷും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. […]
Read More

‘പരാതി ലഭിക്കാതെ തന്നെ അന്വേഷിച്ചു’; ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ്. വിഷയത്തിൽ പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തി. സംഭവത്തിൽ വിദഗ്ദ്ധ സമതി രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഗൈഡ് വയർ കുരുങ്ങിക്കിടക്കുന്നതിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ല. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ചുകൊണ്ടുള്ള ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രോഗിയുടെ […]
Read More

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു, അടിയന്തര വാഹനങ്ങൾ മാത്രം കടത്തിവിടും

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു. ശക്തമായ മഴയിൽ കൂടുതൽ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ പോലീസിന്റെ അനുമതിയോടെ കടത്തിവിടും. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര […]
Read More

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; പിഴവ് പറ്റിയെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ, ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടർ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറയുന്നത്. ഡോക്ടർക്ക് ഇക്കാര്യം […]
Read More

”പരാതിക്കാരൻ ബാറിൽ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു,” ലക്ഷ്മി മേനോൻ, അറസ്റ്റ് കോടതി തടഞ്ഞു

കൊച്ചി: പരാതിക്കാരൻ ബാറിൽ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ലക്ഷ്മി മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരൻ കാറിൽ പിന്തുടരുകയും ബിയർ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി മേനോൻ പറയുന്നു. കൊച്ചി ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ പ്രതി ചേർത്ത നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസിൽ എറണാകുളം നോർത്ത് പൊലീസ് പ്രതിയാക്കിയിരുന്നു. നടി ഒളിവിലാണ്. […]
Read More