Kerala

കല്ലുവാതുക്കലിൽ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി, കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു

കൊല്ലം: കല്ലുവാതുക്കലിൽ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വെള്ളത്തിൽ നിന്നു പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ കിണറിനു മുകളിലേക്കു വരുന്നതിനിടെ കയർ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണു സംഭവം. വിഷ്ണു കിണറ്റിൽ വീണപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ […]
Read More

പാർട്ടി എം. എൻ. വിജയന്റെ കുടുംബത്തെ സഹായിച്ചു, ഇനി സഹായിക്കാൻ പണമില്ല, സണ്ണി ജോസഫ്

കൊച്ചി: പാർട്ടി എൻ.എം.വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ചോദിച്ചു. പാർട്ടി അവരെ സഹായിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു കരാറിന്റേയോ കേസിന്റെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ല. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പത്മജ കിടന്നിട്ട് വരാമെന്ന് പറഞ്ഞ് മുറിയിൽ പോയി കൈ മുറിച്ചതാണെന്ന് മകൻ […]
Read More

ഫോറസ്റ്റ് ഓഫിസിൽ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി

കൽപറ്റ: വയനാട് പടിഞ്ഞാറത്തറയിൽ ഫോറസ്റ്റ് ഓഫീസിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസർക്കു നേരെ പീഡനശ്രമം. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫിസിലാണ് സംഭവം. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിന് എതിരെയാണ് പരാതി. സെപ്റ്റംബർ ഒന്നിന് രാത്രി ഡ്യൂട്ടിക്കിടെ റൂമിൽ കയറി രതീഷ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഡ്യൂട്ടി കഴിഞ്ഞ് പോയ രതീഷ് മടങ്ങിയെത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. പീഡനത്തെ ചെറുത്ത വനിതാ ബിഎഫ്ഒ പുറത്തേക്ക് ഇറങ്ങി ഓടി. പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് […]
Read More

”അങ്ങനങ്ങ് ഞങ്ങൾ തോൽക്കില്ല” വിലക്കയറ്റ തോതിൽ എട്ടാംമാസവും കേരളം ഒന്നാമത്

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം വാർഷികാടിസ്ഥാനത്തിൽ ഏറ്റവുമധികം കൂടിയ സംസ്ഥാനമെന്ന മോശം പേര് തുടർച്ചയായ എട്ടാംമാസവും കേരളം നിലനിറുത്തി. ജൂണിൽ 6.71 ശതമാനവും ജൂലായിയിൽ 8.89 ശതമാനവുമായിരുന്ന കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 9.04 ശതമാനത്തിലേക്കാണ് കൂടിയതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാംസ്ഥാനത്തുള്ള കർണാടകയുമായി വിലയിരുത്തുമ്പോൾ കേരളത്തിലെ പണപ്പെരുപ്പം ഏറെ കൂടുതലാണ്. 3.81 ശതമാനവുമായി കർണാടകയാണ് വിലക്കയറ്റത്തിൽ രണ്ടാംസ്ഥാനത്ത്. ജമ്മു കശ്മീർ (3.75%), പഞ്ചാബ് (3.51%), തമിഴ്‌നാട് (2.93%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. അസം […]
Read More

ഒളിച്ചിരുന്ന് യുവതിയുടെ വീഡിയോദൃശ്യം പകർത്തി, ഭീഷണിപ്പെടുത്തി പണം തട്ടി രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: വിവാഹിതയായ യുവതിയുടെ സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി -21), നടുവിൽ ടെക്‌നിക്കൽ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ […]
Read More

മകന്റെ കുത്തേറ്റ കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫ് ചികിത്സയിൽ, മകൻ ഒളിവിൽ

കൊച്ചി: മകന്റെ കുത്തേറ്റ കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. വ്യാഴം വൈകിട്ട് അഞ്ചോടെയാണ് സംഭവം. കലൂരിൽ ഇവർ നടത്തിയിരുന്ന കടയിലെത്തിയാണ് മകൻ ആക്രമിച്ചതെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ശരീരത്തിൽ മൂന്നിടത്ത് കുത്തേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മകൻ ഓടി രക്ഷപ്പെട്ടു. തടയാൻ ശ്രമിച്ച ഇയാളുടെ അച്ഛനും പരിക്കുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. 2015-2020 […]
Read More

തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ ക്വാട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർഷത്തിനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിന് സമീപത്ത് തന്നെയുള്ള വാടക ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഏഴ് മാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിന് ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്സിലേക്ക് പോവുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More

തുടരാൻ ബിനോയ് വിശ്വം; സി.പിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തിന് രണ്ടാമൂഴം. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരുമാണ്. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്ത് […]
Read More

”ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂവ് കൊണ്ടുപോയത്, പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. ശരിക്കും ഞെട്ടിപ്പോയി.” വലിയ പിഴവാണ് ഉണ്ടായതെന്ന് നവ്യാനായർ

കൊച്ചി: 15 സെന്റീമീറ്റർ മുല്ലപ്പൂ ബാഗിൽ കരുതിയതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ലഭിച്ച സംഭവം വലിയ വാർത്തയായിരുന്നു. മെൽബൺ വിമാനത്താവളത്തിൽ വച്ചാണ് താരത്തിൽ നിന്ന് 1980 ഓസ്ട്രേലിയൻ ഡോളർ ഈടാക്കിയത്. ഇപ്പോഴിതാ വിഷയത്തിൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നവ്യനായർ. ‘ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് ഉണ്ടായത്. ബാഗിൽവച്ച് ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അത് എന്റെ തലയിലായിരുന്നു. എന്നാൽ, മുല്ലപൂവ് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. യാത്രയുടെ തുടക്കത്തിൽ ആ പൂക്കൾ ബാഗിൽ വച്ചിരുന്നതുകൊണ്ടാണ് […]
Read More

പൊട്ടാസ്യം ലെവൽ താഴ്ന്നതിന് പിന്നാലെ ഹൃദയാഘാതം: എം.കെ.മുനീർ ആശുപത്രിയിൽ

കോഴിക്കോട്: ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവു കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായി. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു മുനീറിന് അസ്വസ്ഥത […]
Read More