Kerala

ഇ-ഗേറ്റ് തുറക്കുന്നു, ഇനി കാത്തിരിക്കേണ്ട; തിരുവനന്തപുരത്തും കോഴിക്കോടും അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ്, രാജ്യത്ത് അഞ്ച് എയർപോർട്ടുകളിൽ പദ്ധതി

ന്യൂഡൽഹി: തിരുവനന്തപുരവും കോഴിക്കോടുമുൾപ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽക്കൂടി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം വരുന്നു. വേരിഫിക്കേഷൻ കഴിഞ്ഞ ഇന്ത്യക്കാർക്കും ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉള്ളവർക്കും വേഗത്തിൽ ക്ലിയറൻസ് നൽകുന്ന സംവിധാനമാണിത്. കൊച്ചിയിൽ കഴിഞ്ഞവർഷം നടപ്പാക്കിയിരുന്നു. പദ്ധതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തിനും കോഴിക്കോടിനും പുറമേ തിരുച്ചിറപ്പള്ളി, അമൃത്‌സർ, ലഖ്‌നൗ എന്നിവിടങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ- ടിടിപി) നടപ്പാക്കും. 2024 ജൂലായിൽ ഡൽഹി […]
Read More

തിരുവനന്തപുരത്ത് നിന്ന് മിടിക്കുന്ന ഹൃദയവുമായി കൊച്ചിയിലേക്ക് യാത്ര; ആറുപേർക്ക് പുതുജീവൻ

തിരുവനന്തപുരം: 33കാരന്റെ ഹൃദയവുമായി മറ്റൊരു ജീവന് തുണയേകാൻ തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് (28) ഹൃദയം മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസ് മാർഗമാണ് ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. കഴിഞ്ഞ ഏഴാം തീയതിയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും […]
Read More

”വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, നിശബ്ദനാക്കാൻ ശ്രമം, രാഷ്ട്രീയ ഗൂഢാലോചന പുറത്തു കൊണ്ടുവരണം”; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കൊച്ചി: റാപ്പർ വേടനെ (ഹിരൺദാസ് മുരളി) സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വേടന്റെ കുടുംബം രംഗത്ത്. വേടന്റെ സഹോദരനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷിൽ വേടനും കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃക്കാക്കര പൊലീസാണ് […]
Read More

ശബരിമലയിലെ സ്വർണപ്പാളികൾ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയ സംഭവം; തിരികയെത്തിക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കിയതിൽ സ്വീകരിച്ച നടപടിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. ഇത് പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾക്ക് കേടുപാടുള്ളതിനാൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് […]
Read More

‘ബഹുമാന’ത്തിന് ഇനി ഒട്ടും കുറവ് വേണ്ട, ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു സംബോധന ചെയ്യണം, സർക്കുലർ പുറത്തിറക്കി

ഇനി മുതൽ സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നിങ്ങനെ രേഖപ്പെടുത്തണം. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും അതാത് ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ […]
Read More

എസിയുടെ തണുപ്പ് അത്ര പോരാ…”  പുലർച്ചെയ്ക്ക് ക്ലീനറെ ക്രൂരമായി മർദ്ദിച്ച് യാത്രക്കാർ

കോഴിക്കോട്: എ സിയുടെ തണുപ്പ് പോര എന്നു പറഞ്ഞ് ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനർ കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ നന്തിയിലെത്തിയപ്പോൾ മർദിച്ചത്. തളിപ്പറമ്പിൽ നിന്നു കയറിയ രണ്ടു പേരാണ് മർദിച്ചതെന്നാണ് ക്ലീനർ പറയുന്നത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ […]
Read More

തൃശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലാണ് സംഭവം നടന്നത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. സെക്യൂരിറ്റി ജീവനക്കാരനാണ് ജോയി. രാത്രി മകൻതന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ആദ്യ ഘട്ടത്തിൽ കൊലപാതകം നടത്തിയ കാര്യം മകൻ സമ്മതിച്ചിരുന്നില്ല. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ […]
Read More

നടി ഗ്രേസ് ആന്റണി വിവാഹിതയായി, വരൻ യുവ സംഗീത സംവിധായകൻ എബി ടോം

കൊച്ചി: ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. സർപ്രൈസ് ആയാണ് തന്റെ വിവാഹ വാർത്ത നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രണയവിവാഹമാണ്. വാർത്ത പുറത്തു വന്നയുടനെ ദമ്പതികൾക്ക് ആശംസാപ്രവാഹമാണ്. 2016 ൽ ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ‘തമാശ’, ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ഹലാൽ ലൗ സ്റ്റോറി’, ‘അപ്പൻ’ തുടങ്ങിയ സിനിമകളിലൂടെ തന്റെ സാന്നിധ്യമുറപ്പിച്ചു. കഴിഞ്ഞ […]
Read More

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ബി അശോകിനെ മാറ്റിയ നടപടി സ്റ്റേ ചെയ്തു

കൊച്ചി: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.ടി.ഡി.എഫ്.സിയിലേക്ക് ഡോ. ബി അശോകിനെ സ്ഥലം മാറ്റിയ നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രതികാര നടപടിയാണെന്ന് ബി അശോക് ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചപ്പോൾ കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു. […]
Read More

കൊല്ലത്ത് സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു, ജോലി ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ച

കൊല്ലം: ശാസ്താംകോട്ടയിൽ സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു. സ്‌കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറിൽ ഒരു സ്‌കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറ്റൊരു ബസിൽ ഇടിച്ചു. റോഡിൽ ഉരഞ്ഞ സ്‌കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകടസ്ഥലത്ത് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് യുവതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലർക്കായി നിയമനം […]
Read More