Kerala

മലയാളി യുവാവിനെ യു.കെയിൽ മരിച്ച നിലയിൽ കണ്ടെത്തി; ചിറയിൻകീഴ് സ്വദേശി, കെയർഹോം ജീവനക്കാരൻ

ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ക്‌ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്‌സ്ബറോ പൊലീസ് സംഭവസ്ഥലത്ത് എത്തി. ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ […]
Read More

”അതു വേറെയാരുമല്ല, ഞാൻ തന്നെ ആ ഉന്നതൻ” സൂപ്രണ്ടിന്റെ ഫോണിലേക്ക് വിളിച്ചത് താനാണെന്ന് ഡി.എം.ഇ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണങ്ങൾ മറുപടിയുമായി പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണിൽ വിളിച്ചത് താനാണെന്ന് ഡി.എം.ഇ ഡോ.വിശ്വനാഥൻ. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിന്റെ ഫോണിലേക്ക് വന്ന കോളിനെ തുടർന്നാണ് ഇവർ വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കോൾ ചെയ്ത ഉന്നതൻ ആരാണെന്ന് ചോദ്യമുയർന്നിരുന്നു. വിദഗ്ധസമിതി റിപ്പോർട്ട് തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സംസാരിച്ചുകൊണ്ടിരിക്കെ സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ച് […]
Read More

കോട്ടയത്ത് വയോധികയും മകളും താമസിക്കുന്ന വീട്ടിൽ വൻകവർച്ച, 50 പവനും പണവും കവർന്നു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വയോധികയും മകളും താമസിക്കുന്ന വില്ലയിൽ നിന്ന് 50 പവനും പണവുമാണ് കവർന്നു. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്‌നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്‌നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് […]
Read More

വികൃതി കാട്ടിയതിന് കുഞ്ഞിനോട് ക്രൂരത: ചാർജറിന്റെ വയർ കൊണ്ട് അടിച്ചു ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ചു, മൂന്നാം ക്ലാസുകാരനെ ഉപദ്രവിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ചവറ: വികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ഓഗസ്റ്റ് 6ന് രാത്രി തെക്കുംഭാഗത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത. മൊബൈൽ ഫോൺ ചാർജറിന്റെ വയർ കൊണ്ട് അടിച്ച ശേഷം […]
Read More

നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം: ഒളിവിലായിരുന്ന പിതാവും രണ്ടാനമ്മയും പിടിയിൽ

പത്തനംതിട്ട: നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ജില്ലാ ശിശുക്ഷേമ ഓഫിസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോർട്ട് തേടിയിരുന്നു. കുട്ടിക്കു കൗൺസലിങ് സേവനം ഉറപ്പു വരുത്താൻ ജില്ലാ ശിശുക്ഷേമ ഓഫിസർക്കു നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ട് അത് ചോദിച്ചപ്പോൾ […]
Read More

‘ബോക്സിൽ ഉണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്‌കോപ്; നന്നാക്കാൻ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണം’

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ മാറ്റമില്ലാതെ തുടരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്കും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മറുപടി നൽകി. ഡോ.ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തിയെന്നും അസ്വഭാവികമായി ഉപകരണവും ബില്ലും കണ്ടെത്തിയെന്നും പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽകുമാറും പറഞ്ഞിരുന്നു. എന്നാൽ തന്റെ മുറിയിലെ ബോക്സിൽ ഉണ്ടായിരുന്നതു പഴക്കം ചെന്ന നെഫ്രോസ്‌കോപ് ആണെന്നാണ് ഡോ.ഹാരിസിന്റെ നിലപാട്. തകരാർ പരിഹരിക്കാൻ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ചു കൊടുത്തിരുന്നു. […]
Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. നെടുമങ്ങാട് മാണിക്യപുരത്താണ് ദാരുണമായ സംഭവം. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം. വിജയന്റെ ഭാര്യയും കടയിലുണ്ടായിരുന്നു. അവർ മടങ്ങിയ ശേഷമായിരുന്നു അപകടം. വിജയന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More

രാഹുലിന് പിന്തുണയുമായി തരൂർ; ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നതായുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാരോപിച്ച് വ്യാഴാഴ്ച മാധ്യമങ്ങൾക്കുമുന്നിൽ രാഹുൽ വിവരങ്ങൾ അവതരിൂപ്പിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ പറഞ്ഞു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകർക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ […]
Read More

പാർക്കിംഗ് തർക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു

ന്യൂഡൽഹി: നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കൊല്ലപ്പെട്ടു. നിസാമുദ്ദീനിൽ നടന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും കണ്ടെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗേറ്റിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആസിഫ് ഖുറേഷി അയൽക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാകുകയായിരുന്നു. സ്ഥലത്തുനിന്ന് പോയ യുവാവ് ബന്ധുവുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ആസിഫിന്റെ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബിസിനസുകാരനാണ് ആസിഫ്. […]
Read More

യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്ക

കൊച്ചി: ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്ക. യേശുദാസിനെക്കുറിച്ച് വിനായകൻ പറഞ്ഞ കാര്യങ്ങൾ പ്രതിഷേധാഹർമാണ്. നാല് തലമുറകൾക്കെങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുക വഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് വിനായകൻ ചെയ്തിരിക്കുന്നത്. പൊതുവിടത്തിൽ യേശുദാസിനെതിരെ നടത്തിയ മോശം പരാമർശങ്ങൾ കേട്ടുനിൽക്കാൻ ഒരു കലാകാരനും കഴിയില്ലെന്നും ശക്തമായ നടപടി വേണമെന്നും ഫെഫ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും […]
Read More