പൊലീസ് എത്തിയില്ല, സഹികെട്ട് ഗതാഗതം നിയന്ത്രിച്ച് യുവാവ്, കയ്യടിച്ച് പൊതുജനം
കോട്ടയം: ഓണക്കാലത്തെ കുളമാക്കുന്ന ഗതാഗതക്കുരുക്കിൽ മനസ് നിറയ്ക്കുന്ന കാഴ്ചയുമായി കറുകച്ചാൽ നഗരം. ഓണാഘോഷമായതിനാൽ നിയന്ത്രിക്കാൻ പൊലീസും എത്തിയില്ല. ഗതാഗതക്കുരുക്കിൽ സഹികെട്ട യുവാവ് കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ മണിക്കൂറുകളോളമാണ് ഗതാഗതം നിയന്ത്രിച്ചത്. യുവാവിന്റെ കഷ്ടപ്പാട് കണ്ട നാട്ടുകാർ നോട്ടുമാല ചാർത്തിയ ശേഷമാണ് വിട്ടയച്ചത്.ചമ്പക്കര സ്വദേശിയായിരുന്നു യുവാവ്. മൂന്ന് മണിക്കൂർ ഗതാഗതം ഒറ്റയ്ക്ക് നിയന്ത്രിച്ച ഷർട്ടും കൈലിയും ധരിച്ച യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. മൂന്ന് പ്രധാന റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങളെ ട്രാഫിക് പൊലീസിനെക്കാൾ മികച്ച രീതിയിൽ […]









