Kerala

‘പരാതി ലഭിക്കാതെ തന്നെ അന്വേഷിച്ചു’; ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ്. വിഷയത്തിൽ പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തി. സംഭവത്തിൽ വിദഗ്ദ്ധ സമതി രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഗൈഡ് വയർ കുരുങ്ങിക്കിടക്കുന്നതിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ല. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ചുകൊണ്ടുള്ള ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രോഗിയുടെ […]
Read More

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു, അടിയന്തര വാഹനങ്ങൾ മാത്രം കടത്തിവിടും

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു. ശക്തമായ മഴയിൽ കൂടുതൽ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ പോലീസിന്റെ അനുമതിയോടെ കടത്തിവിടും. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര […]
Read More

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; പിഴവ് പറ്റിയെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ, ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടർ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറയുന്നത്. ഡോക്ടർക്ക് ഇക്കാര്യം […]
Read More

”പരാതിക്കാരൻ ബാറിൽ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു,” ലക്ഷ്മി മേനോൻ, അറസ്റ്റ് കോടതി തടഞ്ഞു

കൊച്ചി: പരാതിക്കാരൻ ബാറിൽ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ലക്ഷ്മി മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരൻ കാറിൽ പിന്തുടരുകയും ബിയർ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി മേനോൻ പറയുന്നു. കൊച്ചി ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ പ്രതി ചേർത്ത നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസിൽ എറണാകുളം നോർത്ത് പൊലീസ് പ്രതിയാക്കിയിരുന്നു. നടി ഒളിവിലാണ്. […]
Read More

പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാൻ ആലോചന

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ ആലോചന. യുവതികളെ ശല്യപ്പെടുത്തിയെന്ന കുറ്റത്തിനായിരിക്കും നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. രാഹുലിനെതിരെ ലൈംഗികആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആരും പരാതി നൽകിയില്ല. ഉന്നത പൊലീസുദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിനുശേഷമാണ് കേസെടുക്കുന്നത്. ഏത് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്?റ്റർ ചെയ്യുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാഹുലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരത്തിലുളള പരാതികൾ വിവിധ സ്ത്രീകൾ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലുൾപ്പെടെ നിയമോപദേശം തേടിയിരിക്കുകയാണ് ഉയർന്ന പൊലീസുദ്യോഗസ്ഥർ. രാഹുലിന്റെ […]
Read More

”തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ. അതിന് വേറെ ആളെ നോക്കണം.നായേ, പട്ടീ എന്നൊക്കെ വിളിച്ചാൽ കേട്ടിട്ട് പോകില്ല’; രോഷാകുലനായി ഷാഫി

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ടകരയിൽ ഷാഫി പറമ്പിൽ എം പിക്ക് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ എം പി കാറിൽ നിന്നിറങ്ങുകയും ആരെയും പേടിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ‘തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ. അതിന് വേറെ ആളെ നോക്കണം. സമരം വേണമെങ്കിൽ ചെയ്തോ. പേടിപ്പിച്ച് വിടാമെന്ന് നിങ്ങൾ വിചാരിച്ചോ, അതിന് ആളെ വേറെ നോക്കണം. ഒരാളെയും പേടിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ല. സമരം ചെയ്യുന്നവർക്ക് […]
Read More

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് സുഹൃത്തും ചലച്ചിത്ര പ്രവർത്തകനും പ്രതാപ് ജയലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. […]
Read More

”അത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് അഭിപ്രായം ഉയർന്നുകഴിഞ്ഞു”- രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗൗരവമായ വിഷയമായി കേരളീയ സമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തെന്നും ഇത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നുവന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, ആ നിലയല്ല ഇപ്പോൾ വന്നിടത്തോളം കാണുന്നത്. എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. സമൂഹത്തിൽ വലിയ പ്രതികരണങ്ങളുണ്ടാക്കുന്ന സംഭവമായി അത് മാറി. ഒന്നിലധികം സംഭവങ്ങളേക്കുറിച്ച് റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗർഭം അലസിപ്പിച്ചില്ലെങ്കിൽ ആ യുവതിയെ കൊല്ലാൻ വലിയ സമയംവേണ്ടെന്ന് […]
Read More

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം, കുടുംബ കോടതി മുൻ ജഡ്ജി ഉദയകുമാറിന് സസ്പെൻഷൻ

കൊല്ലം: വിവാഹ മോചന കേസിൽ എത്തിയ സ്ത്രീയെ ചേംബറിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ ജഡ്ജിയ്ക്ക് സസ്പെൻഷൻ. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി ഉദയകുമാറിനെയാണ് ഹൈക്കോടതി അഡ്മിൻ കമ്മിറ്റി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. മൂന്നു വനിതകൾ പരാതി നൽകിയതിനെത്തുടർന്ന് ഉദയകുമാറിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി (എ.സി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി രജിസ്ട്രാറാണ് (ജില്ല ജുഡിഷ്യറി) അന്വേഷണം നടത്തിയത്. തുടർന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ജഡ്ജിയുടെ ചേംബറിൽ മോശം അനുഭവം ഉണ്ടായെന്ന […]
Read More

ജമ്മുകാശ്മീരിലും ഹിമാചൽ പ്രദേശിലും പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, 9 പേർ മരിച്ചു

ഡൽഹി: ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് തുടർച്ചയായ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മേഘവിസ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. നദീതീരങ്ങളിൽ നിന്ന് മാറി നിൽക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങളെ അറിയിച്ചു. ജമ്മു-പത്താൻകോട്ട് ഹൈവേയിലെ ഒരു പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ […]
Read More