Kerala

സസ്പെൻഷനിലുള്ള എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

തിരുവനന്തപുരം: അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സർക്കാരിനെതിരെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. ഇത് എട്ടാമത്തെ തവണയാണ് പ്രശാന്തിനെതിരെ നടപടി സ്വീകരിക്കുന്നത്. നിലവിൽ സസ്‌പെൻഷനിലാണ് അദ്ദേഹം. ചീഫ് സെക്രട്ടറിയാണ് എൻ പ്രശാന്തിന് നോട്ടീസ് നൽകിയത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെയാണ് സസ്‌പെൻഷൻ.
Read More

രാ​ഷ്ട്രീ​യം വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഗു​സ്തി മ​ത്സ​ര​മ​ല്ല: മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നു​ക​ഴി​യു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​കു​മെ​ന്ന ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ൻറെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. രാ​ഷ്ട്രീ​യ​മെ​ന്ന​ത് ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. അ​ല്ലാ​തെ വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഗു​സ്തി മ​ത്സ​ര​മ​ല്ലെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പറഞ്ഞു. പി.​വി.​അ​ൻ​വ​റി​ൻറെ വാ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തും. ആ​ക്ഷേ​പം കേ​ൾ​ക്കു​മ്പോ​ൾ മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ൽ വേ​ദ​ന തോ​ന്നും.​ വൈ​കാ​രി​ക​ത​യ്ക്ക് അ​പ്പു​റം ഉ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ ബോ​ധ​മാ​ണ്. ബേ​പ്പൂ​രി​ൽ 85000 ൽ ​അ​ധി​കം വോ​ട്ട് നേ​ടും. അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ അ​റി​യാം ത​ൻറെ […]
Read More

സാമൂഹികപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പാല: പൊതുപ്രവർത്തകനും ജനകീയ പോരാട്ടങ്ങളുടെ അമരക്കാരനുമായ ഡിജോ കാപ്പൻ അന്തരിച്ചു. 67 വയസായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തിന് കാർ അപകടത്തിൽ പരിക്കേറ്റത്. മാദ്ധ്യമചർച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതി […]
Read More

അ​ർ​ജ​ൻറീ​ന​യു​ടെ ജേ​ഴ്സി​യും ഫു​ട്ബോ​ളും ന​ൽ​കി യാ​ത്ര​യ​യ​പ്പ്; സ്‌നേഹം സ്വന്തമാക്കി അ​നോ​ഷ് ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: തൃ​ശൂ​രി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നോ​ഷ് നാ‌ടിൻ്റെ സ്‌നേഹം ഏറ്റുവാങ്ങി ആ​ശു​പ​ത്രി വി​ട്ടു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി ഇ​പ്പോ​ൾ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ന​ട​ക്കാ​നും തു​ട​ങ്ങി​യ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​നോ​ഷി​ൻറെ ശ്വാ​സ​നാ​ള​ത്തി​ന് ഗു​രു​ത​ര പ​രു​ക്കേ​റ്റി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ശ്വാ​സ​ത​ട​സ​മ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റി​യ​തോ​ടെ​യാ​ണ് അ​നോ​ഷ് ആ​ശു​പ​ത്രി വി​ട്ട​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 18ന് ​ആ​ണ് അ​നോ​ഷി​നും സ​ഹോ​ദ​ര​ൻ ആ​ൽ​ജോ​യ്ക്കും പാ​മ്പ് ക​ടി​യേ​റ്റ​ത്. ക​ടു​ത്ത മെ​സി അ​രാ​ധ​ക​നാ​യ അ​നോ​ഷി​ന് അ​ർ​ജ​ൻറീ​ന​യു​ടെ […]
Read More

റിയാസ് ജയിച്ചാൽ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി.വി അൻവർ

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് തന്നെ തോൽപിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീ​റ്റ് വഴി റെയിൽവേ സ്​റ്റേഷൻ വരെ നടക്കുമെന്ന് പിവി അൻവർ. മറിച്ച് സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു. മണ്ഡലത്തിൽ അൻവറിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും വോട്ടുശതമാനത്തിൽ കുറവുവരുമെങ്കിലും ബേപ്പൂർ ഉറച്ച എൽഡിഎഫ് കോട്ടയായി തന്നെ നിൽക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം. ‘റിയാസിന് 65000 […]
Read More

സർക്കാർ നയങ്ങളെ വിമർശിച്ച പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ. അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചു, അഭിമുഖങ്ങളിൽ സർക്കാരിനെതിരെ സംസാരിച്ചു, ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട സർവീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. നേരത്തെ അശോകിനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിയിരുന്നു. ഐ.എ.എസുകാരുടെ സ്ഥലംമാറ്റ, നിയമന വിഷയത്തിൽ സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലിന്റെ അനുകൂലവിധി നേടിയതിന് പിന്നാലെയായിരുന്നു […]
Read More

സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നം; തച്ചങ്കരി 250രൂപ പിഴയടച്ചു

കോട്ടയം: സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. ഗതാഗത കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ 250 രൂപ പിഴയിട്ടു. തച്ചങ്കരി പിഴടയച്ചു.പാർക്കിങ് ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്നാണ് കണ്ടെത്തൽ. ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ തുടർനടപടി വേണ്ടന്നാണ് പൊലീസ് നിലപാട് . കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ ത്രീസ്റ്റാർ ബോർഡ് […]
Read More

മഴ അനുഗ്രഹമായി; സംസ്ഥാനത്ത് ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പവർ എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് വൈദ്യുതി കിട്ടുന്നതും കഴിഞ്ഞ ദിവസം പെയ്‌ത മഴയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മഴ വന്നാൽ പ്രശ്‌നം വരില്ല. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലോഡ് ഷെഡിംഗിന്റെ ആവശ്യം വന്നേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും കറണ്ട് പോകാൻ കാരണം ഓവർ ലോഡ് വരുമ്പോൾ ഡ്രിപ്പ് ആയതാണെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് […]
Read More

ജനജീവിതത്തെ ബാധിക്കുന്ന ഹർത്താൽ അനുവദിക്കില്ലെന്ന് ഹൈകോടതി; കേസെടുത്തു

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 52 ദളിത് സംഘടനകൾ ചേർന്നാണ് ഹർത്താൽ ആഹ്വാനം ചെയ്തിരുന്നത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറ് മണി വരെയാണ്. ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചതിനെ തുടർന്ന് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. രോഗികളുമായി കടന്നുപോയ വാഹനങ്ങൾവരെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് […]
Read More

തൃശ്ശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.
Read More