Kerala

അവിണിശ്ശേരിയിൽ ബിജെപി നേതാവിന്റെ അഡ്രസിൽ 17 വോട്ടുകൾ’; വോട്ടർ പട്ടിക വിവാദം കൊഴുക്കുന്നു

തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ നഗരത്തിൽ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞത്. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപി നേതാവിന്റെ വീട്ടിൽ ചേർത്തത് 17 വോട്ടുകളാണെന്നും അദ്ദേഹം ആരോപിച്ചു. വീട്ടുനമ്പർ ഇല്ലാതെയാണ് ഈ വോട്ടുകൾ ചേർത്തതെന്നും നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പർ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തതെന്നും സിപിഎം വ്യക്തമാക്കി. സിവി അനിൽകുമാർ, ഭാര്യ, മകൻ […]
Read More

നിമിഷപ്രിയയുടെ മോചനം; സുപ്രീംകോടതിയിൽ ഇന്ന് ഹർജി പരിഗണിക്കും, സ്ഥിതിഗതികൾ വിശദീകരിക്കും

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക. വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടിരിക്കെ കേസിലെ നിലവിലെ സ്ഥിതിഗതികൾ സർക്കാർ സുപ്രീംകോടതിയിൽ വിശദീകരിക്കും. നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാര്യവും സർക്കാർ […]
Read More

സുരേഷ് ഗോപിയുടെ സഹോദനും ഭാര്യയ്ക്കും ഇരട്ടവോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡുകൾ കൂടി

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മറ്റു മുന്നണികളുടെ നിർണായക കണ്ടെത്തൽ. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ടവോട്ട് മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് ഡബ്ല്യുഎൽഎസ് 0136077എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ്. ഭാര്യ റാണിയുടെ വോട്ട് ഡബ്ല്യുഎൽഎസ് 0136218 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലുമാണ്. ഇവർക്ക് തൃശൂരിലും വോട്ടുണ്ടായിരുന്നു. തൃശൂരിൽ പട്ടികയിൽ മുക്കാട്ടുകര […]
Read More

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു, ഓടിയത് കൈവിലങ്ങുമായി; തിരച്ചിൽ

ഫറോക്ക്: പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ അസം സ്വദേശി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെൺകുട്ടിയെയും ബെംഗളൂരിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇരുവരെയും ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതി പ്രസൻജിത്തിനെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് […]
Read More

പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റുകൾ പൊതുജനത്തിനും ഉപയോഗിക്കാം, ‘വിധി’ തിരുത്തി ഹൈക്കോടതി

കൊച്ചി: പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പമ്പുകളിലുള്ള ടോയ്ലെറ്റുകൾ ഉപഭോക്താക്കൾക്കുള്ളതാണെന്നും പൊതുജനങ്ങൾക്ക് ഈ സേവനം അനുവദിക്കേണ്ടതില്ലെന്നുമുള്ള ഇടക്കാല ഉത്തരവാണ് ഹൈക്കോടതി തിരുത്തിയത്. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോൾ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു. പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് എന്നപോലെ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കണം. സംസ്ഥാനത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് ഉത്തരവ് ബാധകമാണ്. ഉപഭോക്താവല്ലെന്ന കാരണത്താൽ ഒരാൾക്ക് പോലും പ്രവേശനം നിഷേധിക്കാൻ പാടില്ല. എന്നാൽ സുരക്ഷാ […]
Read More

ഛത്തീസ്ഗഡിലെ അതിക്രമം; സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട്ടിലെത്തി സുരേഷ് ഗോപി

കൊച്ചി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീ പ്രീതി മേരിയുടെ അങ്കമാലിയിലുള്ള വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കുകയോ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയോ ചെയ്യാതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപി സിസ്റ്റർ പ്രീതി മേരിയുടെ വസതിയിലെത്തിയത്. കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് സുരേഷ് ഗോപി കന്യാസ്ത്രീയുടെ വസതിയും സന്ദർശിച്ചത്. പ്രീതി മേരിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സുരേഷ് ഗോപി തങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്ന് നേരത്തെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീ ഇപ്പോഴും ഛത്തീസ്ഗഢിൽ തുടരുകയാണ്. അവരുടെ […]
Read More

ലൈംഗികാതിക്രമ കേസ് മുൻ ആർ. എം. ഒ അറസ്റ്റിൽ, രോഗിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചെന്ന് പരാതി

കോട്ടയം: ലൈംഗികാതിക്രമ കേസിൽ മുൻ ആർ. എം. ഒ അറസ്റ്റിൽ. ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിക്ക് നേരെ മോശമായി പെരുമാറിയ ഡോ. രാഘവൻ അറസ്റ്റിലായി. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുമ്പ് ജനറൽ ആശുപത്രിയിലെ ആർ. എം. ഒ ആയിരുന്നു.
Read More

സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്; കൊല്ലത്തും തൃശൂരും വോട്ടർ പട്ടികയിൽ പേര്

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ടെന്ന് റിപ്പോർട്ട്. കൊല്ലം, തൃശൂർ ലോക്സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേരുകളുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. വോട്ടർപട്ടികയിൽ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും തൃശൂരിലും […]
Read More

ആൺകുഞ്ഞുങ്ങളില്ല, ടി.എസ്. ആർ ഉദ്യോഗസ്ഥൻ പെൺകുഞ്ഞിന് വിഷം കൊടുത്തു കൊന്നു

ഖൊവായ്: തൃപുരയിൽ തൃപുര സ്റ്റേറ്റ് റൈഫിൾസ് (ടി.എസ്.ആർ) ഉദ്യോഗസ്ഥൻ പെൺകുഞ്ഞിനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. രതീന്ദ്ര ദേബ്ബർമയാണ് മകൾ സുഹാനിക്ക് വിഷം നൽകിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആൺകുഞ്ഞിനായുള്ള ആഗ്രഹം സാധിക്കാത്തതുകൊണ്ടാണ് രതീന്ദ്ര ഈ കൊലപാതകം നടത്തിയതെന്നാണ് ഭാര്യ പറയുന്നത്. തൃപുരയിലെ ഖൊവായ് ജില്ലയിലുള്ള ബെഹലാബാരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്താം ബറ്റാലിയൻ ടിഎസ്ആർ ഉദ്യോഗസ്ഥനായ രതീന്ദ്ര നിലവിൽ എഡിസി ഖുമുൽവങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ബിസ്‌ക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ രതീന്ദ്ര […]
Read More

വോട്ട് മോഷണം: പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കി കോൺഗ്രസ്

ബംഗളൂരു: കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. രാജണ്ണ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ഉയർത്തിയ വോട്ട് മോഷണത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാജി. രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്നാണ് മന്ത്രി അവകാശപ്പെട്ടത്. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാദം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മൗനം […]
Read More