Kerala

പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം’; പൊലീസിൽ പരാതിയുമായി ബി.ജെ.പി

കൽപറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയെ മൂന്ന് മാസമായി കാണാനില്ലെന്ന് പൊലീസിൽ പരാതി. ബി.ജെ.പി പട്ടിക മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തസ്ഥലത്തും ആദിവാസി വിഷയങ്ങളിലും എം.പിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ, കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായ കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് കെ.എസ്.യു തൃശൂർ ജില്ല അധ്യക്ഷൻ […]
Read More

ഒരേ മേൽവിലാസത്തിൽ ഇല്ലാത്ത ഒമ്പത് വോട്ടുകൾ’; തൃശൂരിൽ വ്യാജവോട്ട് പരാതിയുമായി വീട്ടമ്മ

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വ്യാജവോട്ട് നടന്നെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശിയും ക്യാപിറ്റൽ വില്ലേജ് എന്ന ഫ്‌ളാറ്റിലെ താമസക്കാരിയുമായ പ്രസന്നയാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തന്റെ മേൽവിലാസത്തിൽ ഒമ്പത് കളളവോട്ടുകൾ നടന്നെന്നാണ് ഇവരുടെ ആരോപണം. ‘വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ട് ചേർത്തിരിക്കുന്നത്. വോട്ടെടുപ്പിനുശേഷം ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അജയകുമാർ, അയ്യപ്പൻ, സന്തോഷ് കുമാർ എസ്, സജിത് ബാബു എന്നീ പേരുകളിലും ആരൊക്കെയോ വോട്ടുകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു […]
Read More

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇൻഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങി സഖ്യത്തിലെ മുൻനിരനേതാക്കളടക്കം 300 എം പിമാരാണ് മാർച്ചിൽ പങ്കെടുത്തത്. മോദി ചോർ ഹേ (മോദി കള്ളനാണ്) എന്നടക്കമുള്ള മുദ്രാവാക്യമാണ് എംപിമാർ ഉയർത്തിയത്. രാവിലെ 11.30 ഓടെ പാർലമെന്റിൽ നിന്നും കാൽനടയായി ആരംഭിച്ച മാർച്ച് […]
Read More

‘ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല. അമ്മയും ചേട്ടനും ക്ഷമിക്കണം’

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മലിൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു തിരിച്ചെത്തിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മൂന്നു മാസം മുൻപാണ് സോനയുടെ പിതാവ് എൽദോസ് മരിച്ചത്. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. […]
Read More

ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുന്നതായി കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഇലക്ഷൻ കമ്മീഷനെതിരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ശകുൻ റാണിയുടെ പേരിൽ രണ്ടു വോട്ട് ചെയ്തു. രണ്ടാമത്തെ വോട്ട് ചെയ്തത് ശകുൻ റാണിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. ആ വോട്ട് ചെയ്തത് ആരാണെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത് . വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതിനൊന്നും മറുപടി പറയാതെ ഉദാഹരണമായി പറഞ്ഞ ഒരു വിഷയത്തിൽ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ […]
Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാൻ റെഡിയാകാം; ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ അടുത്ത വർഷം മുതൽ നടപ്പാക്കും

ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം മുതൽ ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാൻ സി.ബി.എസ്.ഇ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച തീരുമാനത്തിന് സി.ബി.എസ്.ഇ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. 2026- 27 അദ്ധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ അനുവദിക്കും. വിദ്യാർത്ഥികളിൽ പരീക്ഷാ സംബന്ധമായ സമ്മർദം ലഘൂകരിക്കാനാണ് ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നൽകിയത്. 2023ൽ സി.ബി.എസ്.ഇ പാഠ്യപദ്ധതി സമിതി ഓപ്പൺ […]
Read More

മോർച്ചറിയിലെ ഗർഭിണിയുടെ മൃതദേഹം കാന്റീൻ ജീവനക്കാരനെ അടക്കം സെക്യൂരിറ്റികാണിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ബന്ധുക്കളല്ലാത്ത പുറത്തു നിന്നുള്ളവരെ കാണിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവക്കാരനു കാരണം കാണിക്കാൽ നോട്ടിസും 15 ദിവസം ജോലിയിൽനിന്നു മാറ്റി നിർത്തലും. സിപിഎം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷ് കുമാറി(50)ന് എതിരെയാണ് സൂപ്രണ്ടിന്റിന്റെ നടപടി. കരിപ്പൂർ സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ചിരുന്നു. തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഈ […]
Read More

കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, നാല് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കുന്നംകുളം കാണിപ്പയ്യൂരിലാണ് സംഭവം. തൃശ്ശൂർ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസും കുന്നംകുളം ഭാഗത്ത് നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ ആറ്‌പേർ ഉണ്ടായിരുന്നു. ആംബുലൻസിലെ രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമനും കുന്നംകുളം സ്വദേശി പുഷ്പയുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന ആംബുലൻസിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ […]
Read More

ബ്രേക്കിന് പകരം യുവാവ് ചവിട്ടിയത് ആക്സിലേറ്ററിൽ; തിരുവനന്തപുരത്തെ അപകടത്തിൽ നാലുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗതയിലെത്തിയ കാർ പാഞ്ഞുകയറിയ അപകടത്തിൽ നാലുപേരുടെ നില അതീവഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണു നാഥാണ് കാറോടിച്ചിരുന്നത്. വാഹനത്തിന് യന്ത്ര തകരാറൊന്നുമില്ലന്നാണ് ആർടിഒ അജിത് കുമാർ പറഞ്ഞത്. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകട കാരണം. യുവാവിന്റെ ലൈസൻസ് പരിശോധിക്കേണ്ടതുണ്ടെന്നും ആർടിഒ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയതിന് പിന്നാലെ കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില […]
Read More

നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടത്തണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബം

സന: നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടത്തണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താ മെഹ്ദി ആവശ്യപ്പെട്ടു. യെമൻ ഡപ്യൂട്ടി അറ്റോർണി ജനറലുമായി തലാലിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയെന്നും വധശിക്ഷാ തീയതി ഉടൻ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അബ്ദുൽ ഫത്താ മെഹ്ദി ശനിയാഴ്ച സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു. അറ്റോർണി ജനറലിനു നൽകിയ കത്തിന്റെ ചിത്രവും അബ്ദുൽ മെഹ്ദി പങ്കുവച്ചു. നിമിഷപ്രിയ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചെന്ന് കോടതി കണ്ടെത്തിയതാണെന്ന് കത്തിൽ […]
Read More