തൃശൂരിൽ സർക്കാർ സ്‌കൂളിന്റെ സീലിംഗ് തകർന്നുവീണു; ഒഴിവായത് വൻദുരന്തം, കെട്ടിടം പണിതത് രണ്ട് വർഷം മുമ്പ്
തൃശൂർ: തൃശൂർ കോടാലിയിലെ സർക്കാർ യുപി സ്‌കൂളിന്റെ സീലിംഗ് തകർന്ന് വീണു. സ്‌കൂൾ അവധി ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സീലിംഗ് പൂർണമായും തകർന്ന് നിലത്ത് വീണ നിലയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷീറ്റിനടിയിലെ ജിപ്സം ബോർഡാണ് തകർന്ന് വീണത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിംഗ് ആണ് തകർന്നത്. 54 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് 2023ൽ ചെയ്ത സീലിംഗാണിത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും പൂർണമായി തകർന്നു. ഇതിന്റെ പല ഭാഗങ്ങളും നിലത്ത് ചിതറി കിടക്കുകയാണ്. സംഭവത്തിന് പിന്നാലെ […]









