Kerala

ബസ്സ് സ്റ്റോപ്പിലേക്ക് വാൻ പാഞ്ഞു കയറി; രണ്ടു യുവതികൾ മരിച്ചു, ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞു

കൊട്ടാരക്കര: പനവേലി ജംക്ഷനിൽ ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്‌സായ വെട്ടിക്കവല നിരപ്പിൽ ഷാൻ ഭവനിൽ സോണിയ (43), കൊട്ടാരക്കരയിലെ ബേക്കറി ജീവനക്കാരിയായ പനവേലി ചരുവിളവീട്ടിൽ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ വിജയന്റെ (57) കാൽ ആണ് ഒടിഞ്ഞു നീങ്ങിയത്. ആറു വർഷം മുൻപും വിജയന് അപകടത്തിൽ കാലിനു പരുക്കേറ്റിരുന്നു. ഇന്നു രാവിലെയാണ് സംഭവം. വാളകം […]
Read More

”അഭിനയിച്ചത് രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിൽ, പുരസ്‌കാരങ്ങളും ലഭിച്ചു”; അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ശ്വേത

കൊച്ചി: രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചതെന്നും തനിക്കെതിരെയുള്ള കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണ്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല. ഇന്ന് തന്നെ ഹർജി പരിഗണിക്കുമെന്നാണ് വിവരം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരുന്ന കാര്യത്തിൽ ഏറെക്കുറെ സമവായമുണ്ടാവുകയും […]
Read More

വേടൻ വീണ്ടും കുരുക്കിൽ, കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു, അന്വേഷണം കടുപ്പിച്ച് പൊലീസ്

കൊച്ചി: പീഡന ആരോപണത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചതായി വിവരം. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുവ ഡോക്ടർ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയതോടെയാണ് അടുത്തിടെ വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ […]
Read More

മലയാളി ദമ്പതികൾ യു. എസിലെ വീട്ടിൽ മരിച്ച നിലയിൽ, വീട്ടിൽ വാതകച്ചോർച്ച

കൊച്ചി: മലയാളി ദമ്പതികൾ യുഎസിലെ വീട്ടിൽ മരിച്ചനിലയിൽ. വാക്കയിൽ പരേതനായ വി.ടി.ചാണ്ടിയുടെ മകൻ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൻസിൽവേനിയ ഹാരിസ്ബർഗിലെ വീട്ടിൽ കഴിഞ്ഞ 27നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ 27നു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് ആനിയുടെ മക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ എത്തി […]
Read More

കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോൾ തെങ്ങ് വീണ് യുവതി മരിച്ചു

കോഴിക്കോട് : വാണിമേലിൽ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെയാണ് മരണം. വീടിന്റെ അടുത്തുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ
Read More

അടൂരിന്റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. ഫിലിം കോൺക്ലേവിൽ അടൂരിന്റെ വിവാദപരാമർശത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അടൂരിന്റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമോപദേശം. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് അടൂരിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നൽകിയത്. വനിതാ സംവിധായകർക്കും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ അധിക്ഷേപ പരാമർശം നടത്തിയതെന്നായിരുന്നു പരാതി. പ്രസംഗത്തിലൂടെ അടൂർ എസ് സി, എസ് […]
Read More

ഭീകരാക്രമണത്തിന് സാദ്ധ്യത; ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ

ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. 2025 സെപ്തംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹ്യ വിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണിത്. വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, ഫ്‌ളൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ആഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച […]
Read More

പല തവണ അവസരം നൽകിയിട്ടും അവഗണിച്ചു, ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി സർക്കാർ

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യും. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിട്ടതായി മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി. ഇത്രയധികം നാളുകളായി സർവീസിൽ […]
Read More

കോൺഫറൻസ് കോൾ ചെയ്ത് അൻസിലിനെ വീട്ടിലേക്ക് വരുത്തി; എനർജി ഡ്രിങ്കിൽ കരുതിവച്ചത് കളനാശിനി

കൊച്ചി: പെൺസുഹൃത്തായ അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കിയാണ് കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകളും പിടിച്ചെടുത്തിട്ടുണ്ട്. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ടിപ്പർ ഡ്രൈവറായ അൻസിലും (38) അഥീന (30)യും തമ്മിൽ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. പിന്നീട് അൻസിലിന് സംശയമുണ്ടാകുകയും ഉപദ്രവം തുടങ്ങുകയും ചെയ്തു. അഥീന […]
Read More

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി ദിവ്യ ഫ്രാൻസിസ് കീഴടങ്ങി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാൻസിസാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവർ ആഗസ്റ്റ് ഒന്നാം തീയതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാർ ക്യൂ ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതി. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇന്നലെ വിനീതയും രാധാകുമാരിയും തട്ടിപ്പ് നടത്തിയതായി […]
Read More