കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സിജെപി നേതാക്കൾ

  • Home-FINAL
  • Business & Strategy
  • കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സിജെപി നേതാക്കൾ

കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സിജെപി നേതാക്കൾ


ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡയുമായി അദ്ദേഹത്തിന്റെ വസതിയിൽ സിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചെന്ന് സിജെപി വക്താവ് അറിയിച്ചു. അനിശ്ചിതകാല നിരാഹാരത്തെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിട്ടയക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ ആത്മഹത്യ ചെയ്ത എല്ലാ വിദ്യാർഥികൾക്കും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് സിജെപി വക്താവ് പറഞ്ഞു.

ഡൽഹിയിൽ സിജെപി മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജുമായി പൊലീസ്. മാർച്ചിനെത്തിയ നൂറുകണക്കിനാളുകളെയാണ് പൊലീസ് അടിച്ചോടിച്ചത്. എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. ‘‘കനത്ത മഴയും, സുരക്ഷയുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ലെന്ന്’’ സിജെപി എക്സ് പോസ്റ്റിൽ അറിയിച്ചു.

Leave A Comment