അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്

  • Home-FINAL
  • Business & Strategy
  • അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്

അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്


തിരുവനന്തപുരം: സിപിഎം 86 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനം. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. പിബിയിൽനിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്. ധർമടത്ത് പിണറായിയും പേരാവൂരിൽ കെ.കെ.ശൈലജയും മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല. പാലക്കാട് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ട് സ്വതന്ത്രനായിരിക്കും മത്സരിക്കുമെന്നറിയുന്നു. കേരള കോൺ‍ഗ്രസുമായി ചർച്ചകൾ നടക്കുന്നു. കോവളത്ത് സിപിഎം മത്സരിക്കില്ല. മറ്റു പാർട്ടികളുടെ സീറ്റ് ഏറ്റെടുക്കില്ല. 5 സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർഥി പട്ടിക പൂർത്തിയാകും. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ, ആന്റണി രാജുവിന്റെ കേസിന്റെ വിധി വന്നശേഷം തീരുമാനിക്കും. നാളെയാണ് വിധി വരുന്നത്.

സിപിഎം സ്ഥാനാർഥി പട്ടിക1. മഞ്ചേശ്വരം – കെ.ആർ. ജയാനന്ദ
2. ഉദുമ -സി.എച്ച്‌ കുഞ്ഞമ്പു
3. തൃക്കരിപ്പൂർ – വി.പി.പി മുസ്‌തഫ
4. പയ്യന്നൂർ – ടി.ഐ. മധുസൂദനൻ
5. തളിപ്പറമ്പ്‌ – പി.കെ. ശ്യാമള ടീച്ചർ
6. അഴീക്കോട്‌ – കെ.വി. സുമേഷ്‌
7. കല്ല്യാശ്ശേരി – എം. വിജിൻ
8. ധർമ്മടം – പിണറായി വിജയൻ
9. മട്ടന്നൂർ – വി.കെ. സനോജ്‌
10. പേരാവൂർ – കെ.കെ. ശൈലജ
11. തലശ്ശേരി – കാരായി രാജൻ
12. മാനന്തവാടി – ഒ.ആർ. കേളു
13. സുൽത്താൻബത്തേരി – എം.എസ്‌. വിശ്വനാഥൻ
14. കുറ്റ്യാടി – കെ.പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റർ
15. പേരാമ്പ്ര – ടി.പി. രാമകൃഷ്‌ണൻ
16. ബാലുശ്ശേരി – കെ.എം. സച്ചിൻദേവ്‌
17. കൊയിലാണ്ടി – കെ.ദാസൻ
18. കോഴിക്കോട്‌ നോർത്ത്‌ – തോട്ടത്തിൽ രവീന്ദ്രൻ
19. ബേപ്പൂർ – പി.എ. മുഹമ്മദ്‌ റിയാസ്‌
20. തിരുവമ്പാടി – ലിന്റോ ജോസഫ്‌
21. പൊന്നാനി – എം.കെ.സക്കീർ
22. വണ്ടൂർ – ഡോ. കെ.കെ. ദാമോദരൻ മാസ്റ്റർ
23. പെരിന്തൽമണ്ണ – വി.പി. മുഹമ്മദ്‌ ഹനീഫ
24. മങ്കട – എം.പി. അലവി
25. തൃത്താല – എം.ബി. രാജേഷ്‌
26. തരൂർ – പി.പി. സുമോദ്‌
27. ആലത്തൂർ – ടി.എം.ശശി
28. നെന്മാറ – കെ.പ്രേമൻ
29. ഷൊർണ്ണൂർ – പി. മമ്മിക്കുട്ടി
30. ഒറ്റപ്പാലം – കെ. പ്രേംകുമാർ
31. കോങ്ങാട്‌ – കെ.ശാന്തകുമാരി
32. മലമ്പുഴ – എ. പ്രഭാകരൻ
33. കുന്നംകുളം – എ.സി. മൊയ്‌തീൻ
34. ചേലക്കര – യു.ആർ. പ്രദീപ്‌
35. മണലൂർ – സി. രവീന്ദ്രനാഥ്‌
36. ഗുരുവായൂർ – എൻ.കെ. അക്‌ബർ
37. പുതുക്കാട്‌ – കെ.കെ. രാമചന്ദ്രൻ
38. ഇരിങ്ങാലക്കുട – ആർ. ബിന്ദു
39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോൾ
41. ആലുവ – എ.എം. ആരിഫ്‌
42. കുന്നത്തുനാട്‌ – പി.വി. ശ്രീനിജിൻ
43. വൈപ്പിൻ – എം.ബി. ഷൈനി
44. കളമശ്ശേരി – പി. രാജീവ്‌
45. തൃക്കാക്കര – പുഷ്‌പാദാസ്‌
46. കൊച്ചി – കെ.ജെ. മാക്‌സി
47. തൃപ്പൂണിത്തുറ – കെ.എൻ. ഉണ്ണികൃഷ്‌ണൻ
48. കോതമംഗലം – ആന്റണി ജോൺ
49. ഉടുമ്പൻചോല – കെ.കെ. ജയചന്ദ്രൻ
50. ദേവികുളം – എ.രാജ
51. ഏറ്റുമാനൂർ – വി.എൻ. വാസവൻ
52. കോട്ടയം – കെ.അനിൽകുമാർ
53. പുതുപ്പള്ളി – കെ.എം.രാധാകൃഷ്‌ണൻ
54. അരൂർ – ദലീമ
55. ആലപ്പുഴ – പി.പി.ചിത്തരഞ്‌ജൻ
56. അമ്പലപ്പുഴ – എച്ച്‌. സലാം
57. കായംകുളം – യു.പ്രതിഭ
58. ചെങ്ങന്നൂർ – സജി ചെറിയാൻ
59. മാവേലിക്കര – എം.എസ്‌. അരുൺ കുമാർ
60. ആറന്മുള – വീണാ ജോർജ്ജ്‌
61. കോന്നി – കെ.യു. ജനീഷ്‌കുമാർ
62. കൊട്ടാരക്കര – കെ.എൻ. ബാലഗോപാൽ
63. കുണ്ടറ – എസ്‌.എൽ. സജികുമാർ
64. ഇരവിപുരം – എം. നൗഷാദ്‌
65. കൊല്ലം – എസ്‌. ജയമോഹൻ
66. വർക്കല – വി. ജോയി
67. ആറ്റിങ്ങൽ – ഒ.എസ്‌. അംബിക
68. വാമനപുരം – ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
70. വട്ടിയൂർക്കാവ്‌ – വി.കെ. പ്രശാന്ത്‌
71. നേമം – വി. ശിവൻകുട്ടി
72. കാട്ടാക്കട – ഐ.ബി. സതീഷ്‌
73. അരുവിക്കര – ജി. സ്റ്റീഫൻ
74. നെയ്യാറ്റിൻകര – കെ. ആൻസലൻ
75. പാറശ്ശാല – സി.കെ. ഹരീന്ദ്രൻ

സ്വതന്ത്രർ1. കുന്നമംഗലം – പി.ടി.എ. റഹീം
2. താനൂർ – വി. അബ്‌ദുറഹ്മാൻ
3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ
4. നിലമ്പൂർ – യു. ഷറഫലി
5. തവനൂർ – കെ.ടി. ജലീൽ
6. ചവറ – സുജിത്‌ വിജയൻ

പുതുച്ചേരി നിയമസഭാ മണ്ഡലം

മാഹി – ടി. അശോക്‌ കുമാർ (സ്വതന്ത്രൻ)

Leave A Comment