മുഖ്യമന്ത്രി പിണറായി വിജയൻ 9 ദിവസം നീളുന്ന ചികിത്സയ്ക്കായ് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ചുമതല ആർക്കും നൽകിയിട്ടില്ല.ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.

