അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

  • Home page
  • Kerala
  • അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്


കൊച്ചി: അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ തൃക്കാക്കര ഭാരത് മാതാ കോളജ് വിദ്യാർഥിക്കെതിരെ കേസെടുത്തു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. കോളേജിലെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി ടെലിഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പ്രചരിപ്പിച്ചെന്നാണ് പരാതി. ഇയാളുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടതിനെത്തുടർന്ന് ശ്രീഹരിയെ കോളജിൽ നിന്ന് പുറത്താക്കിയിരുന്നു.
സെപ്തംബ‌ർ ഒന്നാം തീയതിയാണ് കോളേജിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പൂർ‌വ്വ വിദ്യാർത്ഥി ഒരദ്ധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസംതന്നെ പരാതി പരിശോധിച്ച് കോളേജ് മാനേജ്‌‌മെന്റ് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ സൗമ്യ പറഞ്ഞു.

അതേസമയം, പരാതി ഉയർന്നതിന് പിന്നാലെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ ശ്രീഹരിയെ കോളേജ് അധികൃതർ അനുവദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ശ്രീഹരിക്കൊപ്പം മറ്റുചില വിദ്യാർത്ഥികൾ കൂടിയുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. .

Leave A Comment