കസേര ലക്ഷ്യമിട്ടല്ല ഞാന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്- കെ.സി. വേണുഗോപാല്‍

  • Home-FINAL
  • Kerala
  • കസേര ലക്ഷ്യമിട്ടല്ല ഞാന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്- കെ.സി. വേണുഗോപാല്‍

കസേര ലക്ഷ്യമിട്ടല്ല ഞാന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്- കെ.സി. വേണുഗോപാല്‍


കോഴിക്കോട്: ഏതെങ്കിലും കസേര ലക്ഷ്യമിട്ടല്ല താന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.കേരള രാഷ്ട്രീയത്തില്‍ താന്‍ സജീവമായി ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയില്‍നിന്ന് ജനങ്ങള്‍ വിജയിപ്പിച്ച എംപിയാണ് ഞാന്‍.പാര്‍ട്ടിയെ ശക്തിപ്പെടുത്തി പാര്‍ട്ടിയെയും യുഡിഎഫിനെയും വിജയിപ്പിക്കാന്‍ വേണ്ടിയാണ് കേരളത്തില്‍ സജീവമാകുന്നത്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് താഴെ ഇറക്കുകയാണ് അടിയന്തരലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തില്‍ ബിജെപി- സിപിഎം ഡീലിന്റെ ഭാഗമാണ്. നടപ്പാക്കുന്നതിന്റെ കൈക്കൂലി ആണോ 1400 കോടി രൂപയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment