നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗത്തെയും വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ്

  • Home-FINAL
  • Kerala
  • നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗത്തെയും വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ്

നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗത്തെയും വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ്


തിരുവനന്തപുരം:
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗത്തെയും വീണ്ടും മത്സരിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. തുടർച്ചയും സ്ഥിരതയും ഉറപ്പാക്കാനും, പാർട്ടി നേരിട്ട പ്രതിസന്ധിക്കാലത്ത് പ്രകടനവും വിശ്വാസ്യതയും തെളിയിച്ചവരെ അംഗീകരിക്കാനുമാണ് ഈ തീരുമാനം. പാർട്ടി പുറത്താക്കിയ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയാൽ, കോൺഗ്രസിന് നിലവിൽ 21 എംഎൽഎമാരുണ്ട്. ഇതിൽ മൂന്ന് പേരുടെ സ്ഥാനാർത്ഥിത്വം വിവിധ കാരണങ്ങളാൽ അനിശ്ചിതത്വത്തിലാണ്.
തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു,വയനാട് എം.എൽ എ ഐ.സി ബാലകൃഷ്ണൻ, പെരുമ്പാവൂരിലെ എൽദോസ് കുന്നപ്പള്ളി എന്നിവരാണവർ. കെ. ബാബു ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന
ന്നാലും, അദ്ദേഹത്തോട് മത്സരിക്കാൻ സമ്മർദം തുടരുകയാണ്. തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മണ്ഡലത്തിൽ ബിജെപിയുടെ ഉയർച്ചയും കോൺഗ്രസ് നേതാക്കൾ പരിഗണിക്കുന്ന ഘടകമാണ്.
കെപിസിസി തീരുമാനമെടുക്കേണ്ട മറ്റ് രണ്ട് എംഎൽഎമാർ പെരുമ്പാവൂരിലെ എൽദോസ് കുന്നപ്പിള്ളിയും സുൽത്താൻ ബത്തേരിയിലെ ഐ സി ബാലകൃഷ്ണനുമാണ്. വയനാട് സഹകരണ ബാങ്ക് കേസിൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ബാലകൃഷ്ണൻ നേരിടുന്നുണ്ട്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമുണ്ട്.
“രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനാൽ പാലക്കാട് അനുയോജ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിവരും. എംഎൽഎമാരെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ പൊതുവായ നിലപാട് എങ്കിലും, എൽദോസിന്റെ സാധ്യതകളിൽ തീരുമാനമെടുക്കുമ്പോൾ പ്രത്യേക ജാഗ്രത ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ.എറണാകുളത്ത് സിറ്റിങ് എം എൽ എമാർ മണ്ഡലം മാറി മൽസരിക്കാനും സാധ്യതയുണ്ട്.
അതേസമയം, ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന കോവളം എംഎൽഎ എം വിൻസെന്റിനെ ഒഴിവാക്കാൻ സാധ്യതയില്ല. 2021 തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നു; അദ്ദേഹം വിജയിക്കുകയും ചെയ്തു. “തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏക കോൺഗ്രസ് എംഎൽഎയാണ് വിൻസെന്റ്. പാർട്ടി പ്രവർത്തകരുടെയും സമുദായത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്.

Leave A Comment