കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി; സിപിഎം വനിതാ നേതാവിന് ശിക്ഷ

  • Home-FINAL
  • Kerala
  • കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി; സിപിഎം വനിതാ നേതാവിന് ശിക്ഷ

കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി; സിപിഎം വനിതാ നേതാവിന് ശിക്ഷ


കണ്ണൂര്‍: പ്രതികളുടെ ചിത്രം കോടതി നടപടികള്‍ക്കിടയില്‍ പകര്‍ത്തിയതിന് പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതിക്കെതിരെ നടപടി.1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് വിധി. ചൊവ്വാഴ്ച
ഉച്ചയ്ക്കായിരുന്നു സംഭവം. പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് സി.വി.ധനരാജ് വധക്കേസ് വിചാരണക്കിടെയാണ് സംഭവം.ആര്‍.എസ്.എസ്- ബി.ജെ.പി.പ്രവര്‍ത്തകരായ 19 പ്രതികള്‍ കോടതിക്കുള്ളിലുണ്ടായിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യ എം.പി.സജിനി പ്രതികളെ തിരിച്ചറിയുന്നതിനിടയിലാണ്, കെ.പി.ജ്യോതി ചിത്രമെടുത്തത്. കോടതി വരാന്തയില്‍ നിന്ന് ജനല്‍ ചില്ലുകള്‍ക്കിടയിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍, ശ്രമിച്ചത്.ഉടനെ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.തളിപ്പറമ്പ് അഡീഷ്ണണല്‍ ജില്ലാ ജഡ്ജി കെ.എന്‍.പ്രശാന്താണ് നടപടിയെടുക്കാന്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനോടാവശ്യപ്പെട്ടത്.പോലീസ് ഉടന്‍ മൊബൈല്‍ ഫോണ്‍ കസ്റ്റഡയിലെടുത്തു.

Leave A Comment