കാൻസർ രോഗികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായി PAACT ചീഫ് കോർഡിനേറ്റർ ജ്യോതി കുമാർ മേനോൻ വീണ്ടും മുടി ദാനം ചെയ്തു. ബഹ്റൈൻ കാൻസർ സൊസൈറ്റിക്കാണ് അദ്ദേഹം മുടി കൈമാറിയത്.ഒക്ടോബർ കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ മുടി ദാനം, രോഗികൾക്ക് ഏറെ ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന മാതൃകാപരമായ പ്രവർത്തനമായി.
കാൻസർ രോഗികൾക്കായി ജ്യോതി കുമാർ മേനോൻ മുടി ദാനം ചെയ്യുന്നത് ഇതാദ്യമല്ല. നിരവധി തവണ മുടി ദാനം ചെയ്തിട്ടുള്ള അദ്ദേഹം, കാൻസർ ബാധിതർക്ക് പിന്തുണ നൽകുന്നതിനുള്ള തന്റെ പ്രതിബദ്ധത തുടർന്നുവരികയാണ്.സമൂഹത്തിന് പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തെ PAACT അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.മുടി ദാനം ചെയ്യൂ, പ്രതീക്ഷ പകരൂ, മാറ്റത്തിന്റെ ഭാഗമാകൂ.ബഹ്റൈൻ കാൻസർ സൊസൈറ്റി: 17 233 080
