തിരുവനന്തപുരം: സിപിഎമ്മിന്‍റെ സൈബർ ടീമിൻ്റെ ചുമതലയുള്ള എം.വി നികേഷ് കുമാറിൻ്റെ നിലപാടുകളിൽ പ്രതിഷേധിച്ച് മൂന്നു മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ ടീം വിട്ടു. ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാർ ഉൾപ്പെടെ മൂന്നു പേരാണ് സൈബർ ടീമിൽനിന്നു വിട്ടുപോയത്.
കെ.വി. സുധാകരൻ, കെ.മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് സൈബർ ടീം വിട്ടത്.
സൈബർ പ്രചാരണത്തിൽ നികേഷ് കുമാർ ആസൂത്രണം ചെയ്ത പല
രീതികളും പാളിയെന്നാണ് വിമർശനം. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഇതിൽ അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഏറെ നാളായി സിപിഎമ്മിന്‍റെ സൈബർ പ്രചാരണത്തിനു ചുക്കാൻ പിടിച്ചു വന്നിരുന്നത് നികേഷ് കുമാറായിരുന്നു.

