മുംബൈ: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2026-ന്റെ സമ്പൂർണ്ണ ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടു. 19-ാം സീസണിന് മാർച്ച് 28 ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകും. മെയ് 31-നാണ് കലാശപ്പോരാട്ടം. ആകെ 74 മത്സരങ്ങളാണ് ഈ സീസണിൽ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുന്നത്.ഉദ്ഘാടന മത്സരം: ആർസിബി vs എസ്ആർഎച്ച്നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ പോരാട്ടം. മാർച്ച് 28-ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. കഴിഞ്ഞ തവണത്തെ കിരീടം നിലനിർത്താൻ വിരാട് കോലിയും സംഘവും ഇറങ്ങുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്.പ്രധാന മാറ്റങ്ങളും സവിശേഷതകളും13 വേദികൾ: ഇത്തവണത്തെ മത്സരങ്ങൾ 13 വ്യത്യസ്ത സ്റ്റേഡിയങ്ങളിലായാണ് നടക്കുക ആരാധകർക്ക് ആവേശം പകർന്ന് മൂന്ന് ടീമുകൾക്ക് രണ്ട് ഹോം ഗ്രൗണ്ടുകൾ വീതം അനുവദിച്ചിട്ടുണ്ട്.രാജസ്ഥാൻ റോയൽസ്: ഗുവാഹത്തി, ജയ്പുർ, പഞ്ചാബ് കിങ്സ്: ന്യൂ ചണ്ഡിഗഡ്, ധരംശാല, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു: ബെംഗളൂരു, റായ്പുർ.
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണറായി ഇറങ്ങുന്നു എന്നതാണ് മലയാളി ആരാധകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റം. പ്ലേ ഓഫ് പോരാട്ടങ്ങൾലീഗ് ഘട്ടത്തിലെ ആവേശകരമായ 70 മത്സരങ്ങൾക്ക് ശേഷം മെയ് 26-ന് പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കും. ബെംഗളൂരുവാണ് ക്വാളിഫയർ 1-നും ഫൈനലിനും ആതിഥേയത്വം വഹിക്കുന്നത്. എലിമിനേറ്ററും ക്വാളിഫയർ 2-ഉം അഹമ്മദാബാദിലോ റായ്പുരിലോ നടക്കാനാണ് സാധ്യത. മെയ് 31-ന് ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ഫൈനലോടെ ഈ വർഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീഴും.

