ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം; ഇന്‍ഡോറില്‍ ഒരാള്‍ പിടിയില്‍

  • Home-FINAL
  • India
  • ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം; ഇന്‍ഡോറില്‍ ഒരാള്‍ പിടിയില്‍

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം; ഇന്‍ഡോറില്‍ ഒരാള്‍ പിടിയില്‍


ന്യൂഡല്‍ഹി: ലാകകപ്പില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പിടികൂടി. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയന്‍ ടീമിലെ രണ്ട് ക്രിക്കറ്റ് കളിക്കാരെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന ഒരാള്‍ പിന്തുടരുകയും കയറിപ്പിടിക്കുകയും ചെയ്തത്. കളിക്കാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് സംഭവം.ഓസ്ട്രേലിയന്‍ വനിതാ ടീം അംഗം വ്യാഴാഴ്ച രാവിലെ ഖജ്റാന റോഡിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങി അടുത്തുള്ള ഒരു കഫേയിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Leave A Comment