ബഹ്റൈനിൽ പ്രവർത്തിക്കുന്ന പുതിയ തട്ടിപ്പു സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷൻ ഡയറക്ടറേറ്റ്.രാജ്യത്ത് കാർ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.പ്രമുഖരെന്നും സമൂഹത്തില്‍ സ്വാധീനമുള്ളവരെന്നും സ്വയം പരിചയപ്പെടുത്തുന്ന ഇവർ മികച്ച ഡീലുകള്‍ ഓഫർ ചെയ്തും, മറ്റു വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് കബളിപ്പിക്കുന്നത്. ഇവർ വാഗ്ദാനം നല്‍കുന്ന ഓഫറുകള്‍ പൂർണമായും വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തി നിങ്ങളെ സമീപിക്കുന്ന വ്യക്തികളുമായി ഒരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ട കമ്ബനികള്‍ അറിയിച്ചിട്ടുണ്ട്.ഇത്തരം തട്ടിപ്പില്‍നിന്ന് ജനങ്ങള്‍ ജാഗ്രതരാവണമെന്നും കൂടുതല്‍ തട്ടിപ്പുകളില്‍ നിന്ന് മറ്റുള്ളവരെ രക്ഷപ്പെടുത്താൻ മുന്നറിയിപ്പ് കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പങ്കിടാനും അധികൃതർ മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായി ഇത്തരം തട്ടിപ്പുകള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 992 എന്ന നമ്ബറില്‍ വിളിച്ച് അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.