കൊച്ചി: പാർട്ടി എൻ.എം.വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ചോദിച്ചു. പാർട്ടി അവരെ സഹായിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു കരാറിന്റേയോ കേസിന്റെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ല. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പത്മജ കിടന്നിട്ട് വരാമെന്ന് പറഞ്ഞ് മുറിയിൽ പോയി കൈ മുറിച്ചതാണെന്ന് മകൻ പറഞ്ഞു. മര്യാദക്ക് ജീവിച്ചു കൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി. ഞങ്ങൾ എങ്ങനെ ജീവിക്കും. കോൺഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നതായും മകൻ പറഞ്ഞു.
അതിനിടെ, ടി.സിദ്ദിഖ് എംഎൽഎയുടെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ പ്രവർത്തകർ ഓഫിസിനു മുന്നിൽ കുത്തിയിരിക്കുകയാണ്. എൻ.എം. വിജയന്റെ മരുമകൾ പത്മജ ഇന്ന് ഉച്ചയോടെ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

