കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടത്തിന് കേൽഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനൽ കുമാർ ശശിധരൻ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ പറയുന്നു. നടി മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമായിരുന്നു സനൽകുമാറിന്റെ ആവശ്യം.
