ദുബായിൽ മിനിബസ് ട്രക്കിലിടിച്ച് വൻ അപകടം; 7 മരണം, ഒൻപതു പേർക്ക് പരുക്ക്

  • Home-FINAL
  • Business & Strategy
  • ദുബായിൽ മിനിബസ് ട്രക്കിലിടിച്ച് വൻ അപകടം; 7 മരണം, ഒൻപതു പേർക്ക് പരുക്ക്

ദുബായിൽ മിനിബസ് ട്രക്കിലിടിച്ച് വൻ അപകടം; 7 മരണം, ഒൻപതു പേർക്ക് പരുക്ക്


ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിൽ മിനിബസ് ട്രക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു. ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ പെട്ടെന്ന് നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. റോഡിൽ വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വന്ന മിനിബസ് ഡ്രൈവർ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതും മുൻപിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതുമാണ് വലിയ അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരുക്കേറ്റ ഒൻപത് പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റ് നാല് പേർക്ക് ഇടത്തരം പരുക്കുകളുണ്ട്. പരുക്കേറ്റ എല്ലാവരെയും ഉടൻ തന്നെ വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ ട്രാഫിക് പട്രോളിങ് സംഘവും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് കുതിച്ചതായി ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രി. ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതായും അപകടത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment