അന്തിമ പോളിങ് കണക്ക് 79.63 ശതമാനം

  • Home-FINAL
  • India
  • അന്തിമ പോളിങ് കണക്ക് 79.63 ശതമാനം

അന്തിമ പോളിങ് കണക്ക് 79.63 ശതമാനം


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. വോട്ടിങ് യന്ത്രത്തിൽ മാത്രം 78.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ യു. രത്തൻ ഖേൽക്കർ പറഞ്ഞു. സർവീസ് വോട്ടുകളുടെ കണക്ക് ഇനി വരാനുണ്ടെന്നും പോളിങ് കണക്ക് പുറത്തുവിടാൻ വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തിമ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകിയിട്ടില്ല. കൃത്യമായ കണക്ക് ലഭിക്കാൻ സമയം ആവശ്യമാണ്. മൂന്ന് ദിവസം മാത്രമാണ് എടുത്തത്. ഒരു ആശയക്കുഴപ്പവും ഇല്ല. പ്രവർത്തനം സുതാര്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇവിഎം കണക്കിനൊപ്പം തപാൽ വോട്ട് കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം 79.63 ശതമാനം പോളിങ്ങ് ആകുമെന്നും അന്തിമകണക്കിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീട്ടിലെ വോട്ട് – 96.72 ശതമാനം. ആകെ തപാൽ വോട്ട് 3,68193, അവശ്യ സർവീസ് ചെയ്തവരുടെ വോട്ടിന്റെ കണക്ക് 32, 172, ആകെ ഭിന്നശേഷിക്കാരിൽ 97.71%, 1,45,604 മുതിർന്ന പൗരന്മാരും വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. 53984 സർവീസ് വോട്ടർമാരുടെ കണക്ക് ഇനി വരാനുണ്ടെന്നും അത് ഇൻഡക്സ് കാർഡിലാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ്‌ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

Leave A Comment