16 കോടി വേണം; എൽറോയിയുടെ ജീവന് കൈത്താങ്ങാകണം.

  • Home page
  • Business & Strategy
  • 16 കോടി വേണം; എൽറോയിയുടെ ജീവന് കൈത്താങ്ങാകണം.

16 കോടി വേണം; എൽറോയിയുടെ ജീവന് കൈത്താങ്ങാകണം.


അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് വൺ ബാധിച്ച എട്ടുമാസം പ്രായമുള്ള എൽറോയ് ലിമ്സണിന്റെ ചികിത്സയ്ക്കായി സഹായം തേടുകയാണ് കുടുംബം.ജനിച്ച് പത്ത് മാസം പ്രായം പിന്നിടുന്നതിനിടെയാണ് എൽറോയിയെ ഗുരുതരമായ SMA ടൈപ്പ് വൺ രോഗം ബാധിച്ചതായി കണ്ടെത്തിയത്. രോഗം ഭേദമാക്കുന്നതിനും കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നതിനുമായി അടിയന്തരമായി ജീൻ തെറാപ്പി ചികിത്സ ആവശ്യമാണ്.

ചികിത്സയ്ക്കായി ഏകദേശം 16 കോടി രൂപ ചെലവ് വരുമെന്നാണ് കുടുംബം പറയുന്നത്. ഇത്രയും വലിയ തുക കണ്ടെത്തുക കുടുംബത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.കുഞ്ഞിന്റെ ചികിത്സയ്ക്കായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.ഒരു വലിയ തുകയുടെ സഹായം മാത്രമല്ല, ഓരോരുത്തരുടെയും ചെറിയ സംഭാവനകൾ പോലും എൽറോയിയുടെ ചികിത്സയ്ക്ക് വലിയ പ്രതീക്ഷയാകുമെന്ന് കുടുംബം പറയുന്നു.എൽറോയിയുടെ ജീവിതം നിലനിർത്താനുള്ള ഈ പോരാട്ടത്തിൽ കുടുംബത്തിനൊപ്പം നിൽക്കാനും, കഴിയുന്ന സഹായം നൽകാനും എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.നമ്മുടെ ചെറിയൊരു കൈത്താങ്ങ്..ഒരു കുഞ്ഞിന്റെ ജീവിതത്തിന് വലിയൊരു പ്രതീക്ഷയായേക്കാം.

Leave A Comment