ഉഗ്ര ശേഷിയുള്ള മെഗാ ജല-വൈദ്യുത പദ്ധതിയുമായി ബഹ്‌റൈൻ:പ്രാരംഭ വാണിജ്യ പ്രവർത്തനങ്ങൾ 2028 ൻ്റെ രണ്ടാം പാദത്തിൽ ആരംഭിക്കും

  • Home-FINAL
  • Business & Strategy
  • ഉഗ്ര ശേഷിയുള്ള മെഗാ ജല-വൈദ്യുത പദ്ധതിയുമായി ബഹ്‌റൈൻ:പ്രാരംഭ വാണിജ്യ പ്രവർത്തനങ്ങൾ 2028 ൻ്റെ രണ്ടാം പാദത്തിൽ ആരംഭിക്കും

ഉഗ്ര ശേഷിയുള്ള മെഗാ ജല-വൈദ്യുത പദ്ധതിയുമായി ബഹ്‌റൈൻ:പ്രാരംഭ വാണിജ്യ പ്രവർത്തനങ്ങൾ 2028 ൻ്റെ രണ്ടാം പാദത്തിൽ ആരംഭിക്കും


സിത്ര ഇൻഡിപെൻഡന്റ് വാട്ടർ ആൻഡ് പവർ പ്രൊഡക്ഷൻ പ്ലാന്റ് വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര ടെൻഡർ ആരംഭിച്ചതായി ബഹ്റൈൻ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഈവാ) പ്രസിഡന്റ് കമാല്‍ ബിൻ അഹമ്മദ് മുഹമ്മദ് അറിയിച്ചു. ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് സിസ്റ്റത്തിന് കീഴില്‍ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ, ഏകദേശം 1400 മുതല്‍ 1500 മെഗാവാട്ട് വരെ വൈദ്യുതിയും പ്രതിദിനം 30 ദശലക്ഷം ഇംപീരിയല്‍ ഗാലണ്‍ കുടിവെള്ളവും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും പദ്ധതി. ഡെവലപ്പർമാർക്കുള്ള പ്രീ-ക്വാളിഫിക്കേഷൻ പ്രക്രിയ ഈവാ പൂർത്തിയാക്കിയിട്ടുണ്ടെന്നും സ്വതന്ത്ര ജല-പവർ പ്രൊഡക്ഷൻ പ്ലാന്റുകള്‍ വികസിപ്പിക്കുന്നതില്‍ ഏഴ് പ്രമുഖ ആഗോള കമ്പനികൾ യോഗ്യത നേടിയിട്ടുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.വൈദ്യുതി ഉല്‍പാദനത്തിലും റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടല്‍വെള്ള ഡീസലൈനേഷനിലും ഉയർന്ന പ്രവർത്തന കാര്യക്ഷമതയും ഗുണനിലവാര മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പദ്ധതി വികസിപ്പിക്കുക. 600 മെഗാവാട്ട് വൈദ്യുതിയുടെയും 30 ദശലക്ഷം ഇംപീരിയല്‍ ഗാലണ്‍ വെള്ളത്തിന്റെയും പ്രവർത്തന പരീക്ഷണ ഘട്ടവും പ്രാരംഭ വാണിജ്യ പ്രവർത്തനവും 2028 ന്റെ രണ്ടാം പാദത്തില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്ലാന്റിന്റെ പൂർണ്ണമായ വാണിജ്യ പ്രവർത്തനം 2029 ന്റെ രണ്ടാം പാദത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് പ്രകൃതിവാതക ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌, പഴയ പ്ലാന്റുകള്‍ പുതിയതും കൂടുതല്‍ കാര്യക്ഷമവുമായവ സ്ഥാപിക്കാനുള്ള ഈവായുടെ പദ്ധതിയുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment