ബഹ്‌റൈനിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിച്ചതായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇഡബ്ല്യുഎ) അറിയിച്ചു .കഴിഞ്ഞദിവസം ചിലയിടങ്ങളിൽ വൈദ്യുതി താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു.ഇതേ തുടർന്ന് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും, സാങ്കേതിക സംഘങ്ങൾ തടസ്സം പരിഹരിക്കുന്നതിന് ഉടനടി പ്രവർത്തിച്ചതായും അതോറിറ്റി അറിയിച്ചു.കൃത്യമായ വിവരങ്ങൾക്ക്,പൊതുജനങ്ങൾ അംഗീകൃത ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം വ്യക്തമാക്കി.
