ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫെഡ് അംഗം മനോജിനും ഭാര്യ സുമിക്കും യാത്രയപ്പ് നൽകി.പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് , ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡ് ന്റെ സ്നേഹോപഹാരം കൈമാറി, വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗമായ കാർലിൻ ക്രിസ്റ്റോഫർ, മുൻ ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ യാത്രയപ്പിൽ പങ്കെടുത്തു
