വിന്റർ ഷെഡ്യൂളായി; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള ഗൾഫ്​ സർവീസുകളിൽ വർധന

  • Home-FINAL
  • GCC
  • വിന്റർ ഷെഡ്യൂളായി; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള ഗൾഫ്​ സർവീസുകളിൽ വർധന

വിന്റർ ഷെഡ്യൂളായി; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള ഗൾഫ്​ സർവീസുകളിൽ വർധന


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ സർവീസുകളിൽ വർധന. സർവിസുകൾ 22% കൂടും. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. ദമാം, റിയാദ്, കുവൈത്ത്, ക്വാലലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിക്കും. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. ​​നിലവിൽ ​ബഹ്‌റൈൻ – 10, അബുദാബി – 66,​ഷാർജ – 56,​ദമാം – 28,​കുവൈത്ത് – 24,​ദുബായ് – 22,​മസ്കത്ത് – 22,​ദോഹ – 20,​റിയാദ് – 06 എന്നിങ്ങനെയാണ്​ പ്രതിവാര സർവീസുകൾ.

Leave A Comment