സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ അര നൂറ്റാണ്ട് കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അഗാധമായ ദുഃഖവും അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മനുഷ്യസ്നേഹിയും മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ചെറിയാൻ ഡോക്ടറുടെ വിയോഗം മലയാളി സമൂഹത്തിന് മാത്രമല്ല മുഴുവൻ പ്രവാസി സമൂഹത്തിനും നികത്താനാവാത്ത തീരാനഷ്ടമാണെന്ന് ആക്ടിങ് ചെയർമാൻ സതീഷ് കുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. തുടർന്ന് ജൂലൈ 9 വ്യാഴാഴ്ച വൈകിട്ട് 8:00 മണിക്ക് കെ.സി.എ യുമായി ചേർന്ന് അനുശോചന സമ്മേളനം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
