ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡോക്ടർ. പി. വി ചെറിയാൻ അനുശോചന യോഗം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡോക്ടർ. പി. വി ചെറിയാൻ അനുശോചന യോഗം സംഘടിപ്പിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡോക്ടർ. പി. വി ചെറിയാൻ അനുശോചന യോഗം സംഘടിപ്പിച്ചു


സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ വിദ്യാഭ്യാസമേഖലയിൽ അര നൂറ്റാണ്ട് കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ പി. വി. ചെറിയാൻ ഡോക്ടറിന്റെ നിര്യാണത്തിൽ കഴിഞ്ഞദിവസം സൊസൈറ്റിയുടെ കുമാരനാശാൻ ഹാളിൽ അനുശോചന യോഗം സംഘടിപ്പിച്ചു,സൊസൈറ്റിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ എന്നും കൂടെ നിന്ന് പ്രവർത്തിച്ച ഡോക്ടറുടെ വിയോഗം പ്രവാസി സമൂഹത്തിന് എന്നപോലെതന്നെ സൊസൈറ്റിക്കും തീരാനഷ്ടമാണെന്ന് സൊസൈറ്റി ഭാരവാഹികൾ അനുസ്മരിച്ചു. സൊസൈറ്റി ഒരുക്കിയ ചാർട്ടേഡ് വിമാനത്തിലാണ് ഡോക്ടർ അവസാനമായി നാട്ടിലേക്ക് യാത്ര തിരിച്ചതെന്നും അതിനുവേണ്ട കാര്യങ്ങൾ ഒരുക്കുവാൻ സൊസൈറ്റിക്ക് കഴിഞ്ഞത് എന്നും ഓർമ്മിക്കുമെന്നും ആക്ടിങ് ചെയർമാൻ സതീഷ് കുമാർ അനുശോചന യോഗത്തിൽ പറഞ്ഞു. മുതിർന്ന കുടുംബാംഗങ്ങൾ മുൻ സൊസൈറ്റി ഭാരവാഹികൾ എന്നിവർ ഡോക്ടറെ അനുസ്മരിച്ചു സംസാരിക്കുകയുണ്ടായി, തിങ്കളാഴ്ച നടക്കുന്ന ഡോക്ടറുടെ അന്ത്യകർമ്മ ചടങ്ങുകളിൽ സൊസൈറ്റി അംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment