രാജ്യസഭാ പട്ടികയിൽ ഇടമില്ല; കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യനെ നീക്കിയേക്കും

  • Home-FINAL
  • Business & Strategy
  • രാജ്യസഭാ പട്ടികയിൽ ഇടമില്ല; കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യനെ നീക്കിയേക്കും

രാജ്യസഭാ പട്ടികയിൽ ഇടമില്ല; കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യനെ നീക്കിയേക്കും


ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോർജ് കുര്യനെ മോദി മന്ത്രിസഭയിൽ നിന്ന് നീക്കിയേക്കുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച പുതിയ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ ജോർജ് കുര്യന് സീറ്റ് ലഭിക്കാത്തതാണ് ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നത്. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തെ ഒഴിവാക്കിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജോർജ് കുര്യൻ. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ 2024 ഓഗസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് സീറ്റുകളിലേക്ക് ജോർജ് കുര്യന് പകരം തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി ഇത്തവണ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് ജോർജ് കുര്യൻ ജനവിധി തേടിയിരുന്നെങ്കിലും വലിയ തിരിച്ചടിയാണ് നേരിട്ടത്. കേന്ദ്രമന്ത്രിയെന്ന പദവിയുണ്ടായിട്ടുകൂടി, 2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന അൽഫോൺസ് കണ്ണന്താനം നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ഇത്തവണ ജോർജ് കുര്യന് മണ്ഡലത്തിൽ നേടാനായത്.

Leave A Comment