ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേട്ടവുമായി കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ജൊവാന്ന മാണിച്ചൻ

  • Home-FINAL
  • Business & Strategy
  • ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേട്ടവുമായി കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ജൊവാന്ന മാണിച്ചൻ

ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേട്ടവുമായി കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ജൊവാന്ന മാണിച്ചൻ


മാനസിക ഗണിതത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ജൊവാന്ന മാണിച്ചൻ ലോകറെക്കോർഡ് പട്ടികയിൽ ഇടംപിടിച്ചു.എലൈറ്റ് വേൾഡ് റെക്കോർഡ്സ് (Elite World Records) സംഘടിപ്പിച്ച മത്സരത്തിലാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.രണ്ട് ഡിജിറ്റുള്ള മൂന്ന് നമ്പറുകൾ ഉൾപ്പെടുന്ന 97 ചോദ്യങ്ങൾക്ക് വെറും 5 മിനിറ്റിനുള്ളിൽ ഉത്തരം നൽകിയാണ് ജൊവാന്ന ഈ നേട്ടം സ്വന്തമാക്കിയത്. 2026 മാർച്ച് 15-നായിരുന്നു ഈ ചരിത്ര നേട്ടം നടന്നത് .​ബഹ്റൈൻ പ്രവാസിയായ നടുപ്പറമ്പിൽ മാണിച്ചൻ ജോസഫിന്റെയും സിനു സെബാസ്റ്റ്യന്‍റെയും മകളായ ജൊവാന്ന മാണിച്ചൻ ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ജൊവാന്ന തളിപ്പറമ്പ് ആസ്ഥാനമായുള്ള മാസ്റ്റർ കിഡ്‌സ് അബാക്കസ് അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
തളിപ്പറമ്പ് മാസ്റ്റർ കിഡ്‌സ് അബാക്കസിലെ സിന്ധു ടീച്ചർ, നാരായണൻകുട്ടി സർ, സജിത ടീച്ചർ, നിസ ടീച്ചർ എന്നിവരുടെ മികച്ച പരിശീലനമാണ് ഈ കൊച്ചു മിടുക്കിയെ ലോക റെക്കോർഡിലേക്ക് നയിച്ചത്.കൂടാതെ ഈ കൊച്ചുമിടുക്കി പഠനത്തോടൊപ്പം പഠ്യേതര വിഷയങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഈ ഉജ്ജ്വല നേട്ടത്തെ തുടർന്ന് ജൊവാന്നയ്ക് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ നിന്നും നാട്ടിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

Leave A Comment